ലക്‌നൗ: കഴിഞ്ഞ തവണ കൊടുത്തത് പോലെയുള്ള കപടമായ വാഗ്ദാനങ്ങളിലൂടെ ഇത്തവണയും ജനങ്ങളെ പറ്റിക്കാമെന്ന് കോൺഗ്രസ്സും സമാജ് വാദി പാർട്ടിയും വ്യാമോഹിക്കേണ്ടെന്നും, 2027 നിയമ സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി തുടച്ചു നീക്കപ്പെടുമെന്നും തുറന്നടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
എവിടെയാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങൾ കൊടുക്കുമെന്ന് പറഞ്ഞ ഒരു ലക്ഷം ?
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണ വന്നാൽ ഭരണഘടന അവസാനിപ്പിക്കുമെന്ന് ചിലർ പ്രചരിപ്പിച്ചു. ‘പ്രധാനമന്ത്രി മോദി കഴിഞ്ഞ 10 വർഷമായി അധികാരത്തിൽ തുടരുകയാണ് . ബാബാ സാഹിബ് അംബേദ്ക്കറിനെ അദ്ദേഹം ബഹുമാനിച്ചത് പോലെ ആരും ബഹുമാനിച്ചിട്ടില്ല. അംബേദ്കറുടെ സ്മാരകമായാണ് പഞ്ച് തീർഥം തന്നെ നിർമ്മിച്ചിരിക്കുന്നത്,” യോഗി പറഞ്ഞു.
സംവരണം നിർത്തലാക്കുമെന്നായിരുന്നു ആരോപണം. എസ്പിയുടെ ഭരണകാലത്ത് നടന്ന എല്ലാ നിയമനങ്ങളിലും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം പോലും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഇത്തരം പദ്ധതികളിലൂടെ ജനങ്ങളെ വീണ്ടും വീണ്ടും കബളിപ്പിക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണ എസ്പിക്കോ കോൺഗ്രസിനോ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾക്ക് ബുൾഡോസറിനെ പേടിയാണ്. എന്നാൽ അത് നിരപരാധികൾക്ക് എതിരെ ഉപയോഗിക്കാനുള്ളതല്ല മറിച്ച് , സംസ്ഥാനത്തിന്റെ യുവാക്കളുടെ ഭാവി തകർക്കുന്ന ക്രിമിനലുകൾക്കുള്ളതാണ്.
ഞാൻ ഇവിടെ വെറുമൊരു ജോലി ചെയ്യാൻ വന്നതല്ല, ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്താൽ അവരും അതിനുള്ള ഫലം അനുഭവിക്കും എന്നത് എൻ്റെ ഉത്തരവാദിത്തമാണ്, യോഗി പറഞ്ഞു.
“ഇത് ഞങ്ങളുടെ സാധാരണ പോരാട്ടമല്ല. ഇത് പ്രതാപത്തിന് വേണ്ടിയുള്ള പോരാട്ടം പോലുമല്ല, എനിക്ക് സ്ഥാനമാനങ്ങൾ ലഭിക്കണമെങ്കിൽ അതിലും കൂടുതൽ എൻ്റെ മഠത്തിൽ ലഭിക്കുമായിരുന്നു ,” അദ്ദേഹം പറഞ്ഞു.
Discussion about this post