ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഓഗസ്റ്റ് 8 വരെ താൽക്കാലികമായി നിർത്തി വച്ച് എയർ ഇന്ത്യ.
“ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് ഈ കാലയളവിൽ കൺഫേം ബുക്കിംഗുകളുള്ള യാത്രക്കാർക്ക് ഞങ്ങൾ ആവശ്യമായ പിന്തുണ തീർച്ചയായും നൽകും, കൂടാതെ റീഷെഡ്യൂൾ ചെയ്യുന്നതിനും റദ്ദാക്കൽ നിരക്കുകൾക്കും ഒറ്റത്തവണ ഇളവും വാഗ്ദാനം എയർ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവർ വ്യക്തമാക്കി.
ഇസ്രായേൽ – ഹമാസ് സംഘർഷം വർദ്ധിച്ചതിനെ തുടർന്ന് മിഡിൽ ഈസ്റ്റിലെ സമ്മർദ്ദം വർദ്ധിച്ചിരിക്കുകയാണ്. പ്രേത്യേകിച്ചും ടെഹ്‌റാനിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ ഇസ്രായേൽ കൊലപ്പെടുത്തി എന്ന് കരുത്തപ്പെടുന്ന സാഹചര്യത്തിൽ . ഇറാനിൽ നിന്നും ഒരു തിരിച്ചടി ഏത് നിമിഷവും പ്രതീക്ഷിക്കുകയാണ് ഗൾഫ് ലോകം.
മേഖലയിലെ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വിമാനക്കമ്പനികൾ ഇറാൻ്റെയും ലെബനീസിൻ്റെയും വ്യോമാതിർത്തി ഒഴിവാക്കുകയും ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുകയും ചെയ്യുകയാണ്.
Discussion about this post