വയനാട് : സൈന്യത്തിന്റെ തിരച്ചിൽ പുരോഗമിക്കുമ്പോൾ നാലുപേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്നാണ് നാലു പേരെ സൈന്യം കണ്ടെത്തിയത്. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷൻ മാരെയുമാണ് കരസേന കണ്ടെത്തിയത്.
കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. ഇതിൽ ഒരു സ്ത്രീയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഒരു വീട്ടിൽ കുടുങ്ങി കിടക്കുകയായിരുന്നു ഇവർ. നാലുപേരെ ഹെലികോപ്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
നാലുപേരെ കണ്ടെത്തിയതിനെ തുടർന്ന് പല മേഖലകളിൽ ആളുകൾ ഇത്തരത്തിൽ ഒറ്റപ്പെട്ട് പോയിരിക്കാം എന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് സൈന്യം. ഈ സാഹര്യത്തിൽ തിരച്ചിൽ കൂടുതൽ ഊർജിതമാക്കും എന്ന് സൈന്യം അറിയിച്ചു.
Discussion about this post