തിരുവനന്തപുരം: അണ്ണാൻ കുഞ്ഞിനെ ആരും മരം കയറാൻ പഠിപ്പിക്കേണ്ട എന്ന് പറയുന്നത് പോലെ, അദാനിയെ ആരും ബിസിനസ് പഠിപ്പിക്കേണ്ടതില്ല. വിഴിഞ്ഞം തുറമുഖം ഏറ്റെടുത്തത് മുതൽ അത് ലാഭത്തിലാക്കാനുള്ള പണി അദാനി തുടങ്ങി കഴിഞ്ഞു. അതിന്റെ ആദ്യത്തെ സ്റ്റെപ് അദ്ദേഹം എടുത്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകള്‍ക്ക് അടുക്കാനും ചരക്ക് ഇറക്കാനുമുള്ള നിരക്ക് തൊട്ടടുത്ത കൊളംബോ തുറമുഖത്തേക്കാള്‍ കുറച്ചാണ് അദാനി ഗ്രൂപ്പ് കളത്തിലേക്കിറങ്ങിയത്. ഇതോടെ ശ്രീലങ്കയിലെ കൊളംബോ തുറമുഖം വിട്ട് കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തേക്ക് എത്തുന്നതിനുള്ള സാദ്ധ്യത പല മടങ് വർദ്ധിച്ചിരിക്കുകയാണ്. ജൂലായ് 11 മുതലാണ് വിഴിഞ്ഞത്ത് ട്രയല്‍ റണ്‍ ആരംഭിച്ചത്. അപ്പോള്‍ മുതല്‍ തന്നെ പോർട്ടിന് വരുമാനവും ലഭിച്ച് തുടങ്ങിയിരുന്നു.
നിലവില്‍ ഇന്ത്യയിലേക്കുള്ള ചരക്കിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നത് കൊളംബോയിലാണ്. പിന്നീട് ചെറിയ കപ്പലുകളില്‍ അത് ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്ക് കൊണ്ടു വരുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് വരെ ഇന്ത്യയിൽ മദർ പോർട്ട് ഇല്ലാതിരുന്ന കാലത്തേ സാഹചര്യമാണിത്. ഇപ്പോൾ വിഴിഞ്ഞത്ത് മദർ പോർട്ട് വന്നതോട് കൂടി സാഹചര്യം മാറി. എന്നാൽ, വിഴിഞ്ഞത്ത് വന്നത് കൊണ്ട് മാത്രമായില്ല, കൊളോമ്പോയേക്കാൾ ലാഭകരമാണ് വിഴിഞ്ഞം എന്ന് കമ്പനികൾക്ക് തോന്നുകയും വേണം. അതിനുള്ള കളിയാണ് ഇപ്പോൾ അദാനി കളിച്ചിരുന്നത്.
ജിആര്‍ടി 30,000 ടണ്‍ ഭാരമുള്ള ഒരു മദര്‍ഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് എത്തിയാല്‍ 24 മണിക്കൂറിലേക്ക് നല്‍കേണ്ടത് 8,37,410 രൂപ മാത്രമാണ്. ഇത് കൊളംബോയില്‍ 17,58,561 രൂപയാണ്. ഏകദേശം പകുതി നിരക്ക് മാത്രം മതി വിഴിഞ്ഞത്ത് എന്ന് സാരം.
വിഴിഞ്ഞവും, അതിലൂടെ തിരുവനന്തപുരവും കേരളവും ഇനി ഏത് ലെവലിലേക്കാണ് പോകുന്നതെന്ന് കാത്തിരുന്ന് തന്നെ കാണണം.
Discussion about this post