ന്യൂഡൽഹി : ഡൽഹിയിലെ സ്കൂളിന് നേരെ ലഭിച്ച ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഡൽഹിയിലെ കൈലാഷ് കോളനിയിലെ സമ്മർ ഫീൽഡ് സ്കൂളിന് നേരെയായിരുന്നു കഴിഞ്ഞദിവസം ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന് പിന്നിൽ 14 വയസ്സുകാരനാണ് എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്കൂളിൽ പോകാൻ മടിയായതിനാലാണ് ഇമെയിൽ അയച്ചതെന്ന് കുട്ടി പറഞ്ഞു. ഭീഷണി യാഥാർത്ഥ്യമാണെന്ന് വരുത്തി തീർക്കാൻ രണ്ട് സ്കൂളുകളെ കുറിച്ചും കുട്ടി മെയിലിൽ പരാമർശിച്ചിരുന്നു.
കഴിഞ്ഞദിവസം പുലർച്ചെ 12 30നാണ് ഈമെയിൽ ലഭിച്ചത്. എന്നാൽ രാവിലെ സ്കൂൾ തുറന്നതിനുശേഷമാണ് ഇമെയിൽ അധിക്യതരുടെ ശ്രദ്ധയിൽപ്പെട്ടത് .ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സ്കൂളിൽ വിദ്യാർഥികളെ മാറ്റുകയും ചെയ്തു. ബോംബ് സ്ക്വാഡും ഡൽഹി പോലീസും ചേർന്ന് വ്യാപകമായി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
Discussion about this post