ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നു. ഇതേ തുടർന്ന് പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യ. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഉന്നത നേതാക്കളെ വധിച്ചതിന് പ്രതികാരം ചെയ്യും എന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇസ്രായേൽ മേഖലയിൽ സംഘർഷം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും പൗരൻമാരോട് ആവശ്യപ്പെട്ടത്.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരൻമാർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. . ലെബനൻ വിടാനും നിർദേശം നൽകിയിട്ടുണ്ട്.
ഇസ്രായേലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് 8 വരെ എയർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
കഴിഞ്ഞയാഴ്ച ബെയ്റൂട്ടിൽ ഹിസ്ബുള്ള കമാൻഡർ ഫുവാദ് ഷുക്കറിനെ ഇസോയേൽ വധിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഹമാസ് തലവൻ ഇസ്മായിൽ ഹനിയ ഇറാൻ തലസ്ഥാനത്ത് വച്ച് കൊല്ലപ്പെടുകയായിരുന്നു.
അതേസമയം ഇസ്രായേലിനെതിരെ നടത്തുന്ന ഓരോ ആക്രമണത്തിനും വലിയ വില നൽകേണ്ടി വരുമെന്ന് എതിരാളികൾക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഞങ്ങളെ ആക്രമിക്കുന്നവരെ ഞങ്ങൾ തിരിച്ചടിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post