റാഞ്ചി: വയനാടുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എബിവിപി. ഝാർഖണ്ഡിലെ പാരസ്‌നാഥിൽ ആരംഭിച്ച ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗത്തിലാണ് ആദരാഞ്ജലി അർപ്പിച്ചത്. ദുരിത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി എബിവിപിപരിപൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.
ഭാരതത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതിയ ഉദ്ഘാടന ചടങ്ങിൽ ദേശീയ അധ്യക്ഷൻ ഡോ രാജ് ശരൺ ഷാഹി വിദ്യാദേവത സരസ്വതി ദേവിയുടെയും വിശ്വഗുരു വിവേകാനന്ദന്റെയും ഛായാചിത്രത്തിനുമുന്നിൽ ഭദ്രദീപം കൊളുത്തി . എബിവിപി ദേശീയ ജനറൽ സെക്രട്ടറി ശ്രീ യജ്ഞവൽക്യ ശുക്ല ദേശീയ സംഘടന സെക്രട്ടറി ശ്രീ ആശിഷ് ചൗഹാൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രമുഖരായ പ്രവർത്തകരാണ് യോഗത്തിന് ഝാർഖണ്ഡിൽ എത്തിച്ചേർന്നിരിക്കുന്നത്. വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സംഘടനാ പ്രവർത്തനങ്ങളുടെ അവലോകനവും വരുംകാല കർമ്മപദ്ധതി രൂപീകരണവും പ്രവർത്തക സമിതി യോഗത്തിന്റെ മുഖ്യ അജണ്ടയാണ്.
കേന്ദ്ര പ്രവർത്തക സമിതി യോഗത്തിൽ സംഘടനാ വിഷയങ്ങൾക്കൊപ്പം വിദ്യാഭ്യാസ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും യുവാക്കൾ നേരിടുന്ന വെല്ലുവിളികളും സമകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യവും ചർച്ചയായി.ഭാരതത്തിലെ വിദ്യാർത്ഥികളെ ശരിയായ ദിശയിലേക്ക് നയിക്കാനും അവരെ ക്രാന്തദർശികളാക്കുവാൻ ഉതകുന്നതുമായ കാര്യപദ്ധതികളും പ്രവർത്തക സമിതിയിൽ എബിവിപി വിഭാവന ചെയ്യും.
കേന്ദ്ര പ്രവർത്തക സമിതി യോഗത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വയനാട് പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല ആദരാഞ്ജലികൾ അർപ്പിച്ചു.പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശാസ്ത്രീയ പഠനവും അടിയന്തര നിയമ നിർമ്മാണവും അത്യന്താപേക്ഷിതമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈനികരെയും എബിവിപി പ്രവർത്തകരെയും ദേശീയ അധ്യക്ഷൻ ഡോ രാജ് ശരൺ ഷാഹി അഭിനന്ദിച്ചു.
ഭാരതത്തിൻറെ മഹത്തായ സംസ്‌കൃതിയെയും ദാർശനികതയെയും ഉന്നത ശിഖരങ്ങളിൽ എത്തിക്കുന്നതിന് ജൈന ഋഷിവര്യന്മാർ ഉദാത്തമായ പക് വഹിച്ചിട്ടുണ്ട് എന്നും അവരുടെ കഠിന തപത്താൽ പവിത്രമായ ഭൂമിയാണ് പ്രവർത്തക സമിതി യോഗം നടക്കുന്ന ഝാർഖണ്ഡിലെ പരാശ്‌നാഥ് എന്നും ദേശീയ അധ്യക്ഷൻ ഡോ രാജ് ശരൺ ഷാഹി വ്യക്തമാക്കി.
നീറ്റ് യുജി,യു.ജി.സി നെറ്റ് പരീക്ഷ നടത്തിപ്പുകളിൽ വന്ന വ്യാപകമായ ക്രമക്കേടുകൾ ദൗർഭാഗ്യകരമാണ് എന്നും ഇത് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം തകർക്കുന്നതിന് കാരണമാകുമെന്നും ദേശീയ ജനറൽ സെക്രട്ടറി ശ്രീ യജ്ഞവൽക്യ ശുക്ല പറഞ്ഞു.രാഷ്ട്രത്തിലെ പരമോന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പ്രക്രിയയുടെ സുതാര്യതയും, വിശ്വാസ്യതയും എൻ.ടി.എ യുടെ (നാഷണൽ ടെസ്റ്റിങ് ഏജൻസി) കെടുകാര്യസ്ഥത കാരണം സംശയത്തിലായ്ന്നിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി .എൻ.ടി.എ യുടെ സംഘടനാ തലത്തിൽ അടിയന്തരമായ അഴിച്ചുപണി അനിവാര്യമാണ് എന്നും ശാസ്ത്രീയമായ പഠനങ്ങളിലൂടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post