നിവിന്‍ പോളി, തമിഴ്താരം ബോബി സിംഹ എന്നിവര്‍ നായകന്മാരായി എത്തുന്ന പുതിയ ചിത്രം അവിയലിന്റെ ടീസര്‍ പുറത്തിറങ്ങി. അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന സിനിമയാണ് അവിയല്‍.
അല്‍ഫോണ്‍സ് പുത്രന്, സമീര്‍ സുല്‍ത്താന്‍, മൊഹിത് മെഹ്റാ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരാണ് സംവിധായകര്‍. ഇതില്‍ അല്‍ഫോണ്‍സിന്റെ ചിത്രത്തില്‍ ബോബി സിംഹയും നിവിന്‍ പോളിയുമാണ് പ്രധാനവേഷങ്ങളിലെത്തുക.
ഫെബ്രുവരിയിലാണ് അവിയലിന്റെ റിലീസ്. തമിഴിലെ പ്രമുഖ യുവസംവിധായകന് കാര്‍ത്തിക് സുബ്ബരാജിന്റേതാണ് നിര്‍മാണം.
Discussion about this post