ചെന്നൈ: ഭഗവാൻ ശ്രീരാമനെ അധിക്ഷേപിച്ച് ഡിഎംകെ മന്ത്രി ശിവശങ്കർ. ശ്രീരാമൻ കെട്ടുകഥയാണെന്നും, ജീവിച്ചിരുന്നു എന്നതിന് തെളിവില്ലെന്നുമാണ് ശിവകുമാർ പറയുന്നത്. അദ്ദേഹത്തിന്റെ പരാമർശത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധവുമായി ആളുകൾ രംഗത്ത് എത്തി.
ചോള സാമ്രാജ്യത്തിന്റെ സ്ഥാപകൻ രാജാരാജ ചോളന്റെ മകനും രാജാവുമായിരുന്ന രാജേന്ദ്ര ചോളന്റെ ജന്മവാർഷികത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. കുളങ്ങളും ക്ഷേത്രങ്ങളും കാണുന്നതിനാൽ രാജേന്ദ്ര ചോളൻ ജീവിച്ചിരുന്നതായി വ്യക്തമാണ്. അദ്ദേഹം ജീവിച്ചിരുന്നുവെന്നതിന്റെ തെളിവാണ് ഇതെല്ലാം. എന്നാൽ ഭഗവാൻ ശ്രീരാമൻ ജീവിച്ചിരുന്നതിന് യാതൊരു തെളിവുമില്ല. ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാമർശത്തിൽ ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് എത്തി. ഹിന്ദുക്കളെ അധിക്ഷേപിക്കുന്നത് ഡിഎംകെയുടെ പതിവ് ശൈലി ആയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു. ഹിന്ദു മതത്തെ മതത്തെ അവഹേളിക്കുന്നവർക്ക് മറ്റ് മതങ്ങളെക്കുറിച്ച് പറയാനായി നാവ് പൊങ്ങില്ല. ഹിന്ദു മതത്തിനെതിരെ ഡിഎംകെ നടത്തുന്ന തുടർച്ചയായ ആക്രമണം എതിർക്കപ്പെടേണ്ടത് ആണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post