Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അടിച്ചുമാറ്റുന്നവരെ അടിച്ചു മാറ്റണം..മലയാളി സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്നവരെ നാലാൾ അറിയാതെ പോകരുത്; മുരളി തുമ്മാരുകുടി

by Brave India Desk
Aug 4, 2024, 12:25 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

വയനാട്: ഉരുളെടുത്ത വയനാട്ടിലെ ദുരിതക്കയത്തിനിടയും മോഷ്ടാക്കൾ സജീവമാണെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസമാണ് പോലീസ് നൽകിയത്. വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തഭൂമിയിൽ മനുഷ്യത്വം നഷ്ടപ്പെട്ട ചിലരുടെ നടപടികളുമുണ്ടെന്നായിരുന്നു പോലീസ് മുന്നറിയിപ്പ്. രക്ഷാപ്രവർത്തനത്തിനെന്ന വ്യാജേനയാണ് മോഷ്ടാക്കൾ ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകൾ തേടി എത്തിയിരിക്കുന്നത്. തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വർണവും പണവുംമറ്റു അവശേഷിപ്പുകളും രക്ഷാപ്രവർത്തകർ കൃത്യമായി അധികൃതരെ ഏൽപ്പിക്കുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകൾക്ക് സമീപവും മറ്റും കാണുന്നവരെ നിരീക്ഷിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് ചർച്ചയാവുകയാണ്. ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പ് വരുമ്പോൾ വീട് വിട്ടു പോകാൻ ആളുകൾ മടിക്കുന്നതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് ഒഴിഞ്ഞ വീടുകളിൽ ഇതുപോലുള്ള സാമൂഹ്യദ്രോഹികൾ വന്നു മോഷണം നടത്തും എന്ന പേടിയാണ്.അപ്പോൾ ആളുകൾ ഒഴിയാൻ മടിക്കുന്നു.ദുരന്തന്തിന്റെ വ്യാപ്തി പല മടങ്ങാകുന്നു.
ഇങ്ങനെ ഈ സാമൂഹ്യദ്രോഹികളോടൊക്കെ കാലം കണക്കു ചോദിക്കും എന്ന് മാത്രം വിചാരിച്ചിരിക്കേണ്ട കാര്യമില്ല.അപകടസ്ഥലത്ത് മറ്റു രക്ഷാ പ്രവർത്തനത്തിന്റെ കൂടെ ഇത്തരം ദ്രോഹികളെ കൈകാര്യം ചെയ്യാൻ കൂടി സന്നദ്ധപ്രവർത്തകരുടെ ആവശ്യമുണ്ടെന്ന് കാണുക. കള്ളന്മാരെ കയ്യോടെ പിടികൂടിയാൽ പിന്നെ നാട്ടുകാരും മാധ്യമങ്ങളും ഒക്കെ മാതൃകാപരമായി കൈകാര്യം ചെയ്യുക.അവരെ പോലീസിൽ ഏൽപ്പിക്കുക.സീറോ ടോളറൻസ് ആയിരിക്കണം ഇവരോടെന്ന് അദ്ദേഹം പറയുന്നു.

Stories you may like

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

കുറിപ്പിന്റെ പൂർണരൂപം

അടിച്ചുമാറ്റുന്നവരെ അടിച്ചു മാറ്റണം ..
ലോകത്തിന് തന്നെ മാതൃകയായി സർക്കാരും സമൂഹവും ഒരുമിച്ച് ഒരു ദുരന്തത്തെ നേരിടുന്നു.
കരുണയോടെ, തന്മയീഭാവത്തോടെ ദുരന്തത്തിൽ അകപ്പെട്ടവരെ എല്ലാവരും കൈകാര്യം ചെയ്യുന്നു
മാധ്യമങ്ങൾ ഒട്ടും ഓവർ ആക്കാതെ കുറ്റപ്പെടുത്തലുകൾ ഇല്ലാതെ വാഗ്വാദങ്ങൾ ഇല്ലാതെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
അപ്പോഴാണ് സമൂഹത്തിന് മൊത്തം നാണക്കേടുണ്ടാക്കാൻ കുറച്ചു പേർ ഇറങ്ങുന്നത്
അപകടം ഉണ്ടായ സ്ഥലങ്ങളിൽ, ആളൊഴിഞ്ഞു പോയ വീടുകളിൽ കയറി മോഷണം നടത്താൻ ശ്രമിക്കുന്നു.
എന്തൊരു കഷ്ടമാണ്. ഇവരൊക്കെ എന്ത് മനുഷ്യരാണ്?
അപകടം ഉണ്ടാകുന്ന സ്ഥലങ്ങളിൽ, ദുരന്തം ഉണ്ടാകുന്ന സ്ഥലങ്ങളിൽ അടിച്ചുമാറ്റാൻ ശ്രമിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ കേരളത്തിൽ റോഡപകടങ്ങളിൽ പെട്ടിട്ടുള്ള അനവധി സുഹൃത്തുക്കൾ അവരുടെ വസ്തുക്കൾ അടിച്ചുമാറ്റിയതായും ചിലപ്പോൾ പിടിച്ചു പറിച്ചതായും എന്നോട് പറഞ്ഞിട്ടുണ്ട്.
വെങ്ങോലയിൽ ഒരു റോഡപകടത്തിൽ പരിക്കേറ്റ് കാലൊടിഞ്ഞു കിടന്ന എന്റെ ബന്ധുവിന്റെ വാച്ച് ഊരിയെടുക്കാൻ ശ്രമിച്ചത് നാട്ടുകാരനും പരിചയക്കാരനും ആയിരുന്നു !. ഇത്തരം പാഴ് ജന്മങ്ങൾ എവിടേയും ഉണ്ടാകും.
ഇവർ ഉണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല.
ദുരന്തഭൂമിയിൽ നിന്നും കുറച്ചു പണമോ സ്വർണ്ണമോ അവർ കൊണ്ടുപോകും എന്നതല്ല പ്രധാന പ്രശ്‌നം.
ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പ് വരുമ്പോൾ വീട് വിട്ടു പോകാൻ ആളുകൾ മടിക്കുന്നതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് ഒഴിഞ്ഞ വീടുകളിൽ ഇതുപോലുള്ള സാമൂഹ്യദ്രോഹികൾ വന്നു മോഷണം നടത്തും എന്ന പേടിയാണ്.
അപ്പോൾ ആളുകൾ ഒഴിയാൻ മടിക്കുന്നു.
ദുരന്തന്തിന്റെ വ്യാപ്തി പല മടങ്ങാകുന്നു.
ഈ അപകടവും ദുരന്തവും ഒക്കെ ആർക്കും എപ്പോഴും വരാം. ഇന്നത്തെ മോഷ്ടാവിന്റെ വീടായിരിക്കും നാളെ മണ്ണിനടിയിൽ. ഇന്നത്തെ അടിച്ചുമാറ്റൽ വീരനായിരിക്കും നാളെ അപകടത്തിൽ പെടുന്നത്.
ഇങ്ങനെ ഈ സാമൂഹ്യദ്രോഹികളോടൊക്കെ കാലം കണക്കു ചോദിക്കും എന്ന് മാത്രം വിചാരിച്ചിരിക്കേണ്ട കാര്യമില്ല.
അപകടസ്ഥലത്ത് മറ്റു രക്ഷാ പ്രവർത്തനത്തിന്റെ കൂടെ ഇത്തരം ദ്രോഹികളെ കൈകാര്യം ചെയ്യാൻ കൂടി സന്നദ്ധപ്രവർത്തകരുടെ ആവശ്യമുണ്ടെന്ന് കാണുക.
കള്ളന്മാരെ കയ്യോടെ പിടികൂടിയാൽ പിന്നെ നാട്ടുകാരും മാധ്യമങ്ങളും ഒക്കെ മാതൃകാപരമായി കൈകാര്യം ചെയ്യുക.
അവരെ പോലീസിൽ ഏൽപ്പിക്കുക.
സീറോ ടോളറൻസ് ആയിരിക്കണം ഇവരോട്.
കള്ളന്മാരെ പേടിച്ച് ദുരന്തഭൂമിയിൽ നിന്നും ഒഴിഞ്ഞുപോകാൻ പറ്റാത്ത സാഹചര്യം ഉണ്ടാകരുത്.
മലയാളി സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്നവരെ നാലാൾ അറിയാതെ പോകരുത്.

 

Tags: muraliwayanad
Share1
Tweet
Send
Share

Latest stories from this section

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies