ന്യൂഡൽഹി : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ആണെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ടിൽ തുർക്കി മാദ്ധ്യമങ്ങൾക്ക് അമിളി പറ്റി. ഹനിയ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ വംശജനാണ് എന്ന തരത്തിലാണ് തുർക്കിയിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊലപാതകി എന്ന് അർത്ഥം വരുന്ന വാക്കിന് പകരം ഇന്ത്യൻ ബന്ധം തോന്നിക്കുന്ന പേരാണ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്. എന്നാൽ അമിളിപറ്റിയെന്ന് മനസിലായതോടെ തുർക്കി മാദ്ധ്യമങ്ങൾ വാർത്ത പിൻവലിക്കുകയായിരുന്നു.
ഹനിയയെ കൊലപ്പെടുത്താൻ ഹമാസ് രണ്ട് ഇറാൻ ഏജന്റുമാരെ വിലയ്‌ക്കെടുത്തു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിൽ ഒരാൾ ഇന്ത്യൻ വേരുകളുള്ള അമിത് നാകേഷ് ആണെന്നാണ് തുർക്കി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹനിയെ വധത്തിന് പിന്നിൽ മൊസാദ് ആണെന്ന റിപ്പോർട്ടുകളെ പരിഹസിച്ച് സാമൂഹികമാദ്ധ്യമങ്ങളിൽ ഇസ്രായേൽ അനുകൂലികൾ വ്യാപകമായി ട്രോളുകൾ പ്രചരിപ്പിച്ചിരുന്നു. ഇതിൽ കൊലപാതകി എന്ന് അർത്ഥം വരുന്ന ഹമിത്‌നാകേഷ് (hamitnakesh) എന്ന ഹീബ്രൂ വാക്ക് ഉപയോഗിച്ചിരുന്നു. ആ വാക്കാണ് മാദ്ധ്യമങ്ങൾ അമിത് നാകേഷ് എന്നാക്കി മാറ്റിയത്.
മാദ്ധ്യമങ്ങൾ വാർത്ത പിൻവലിച്ചെങ്കിലും അവർക്ക് തെറ്റ് പറ്റിയെന്ന് വ്യക്തമായതോടെ ട്രോളുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
Discussion about this post