പലരും രണ്ട് നേരം പല്ല് തേയ്ക്കുന്നവരാകും. ദന്തസംരക്ഷണത്തിന് ഏറെ ശ്രദ്ധ കൊടുക്കുന്ന നമ്മളിൽ പലരും പക്ഷേ, കാലങ്ങളായി ഒരേ ടൂത്ത് ബ്രഷ് തന്നെയാകും ഉപയോഗിക്കാറ്. ബ്രഷിന്റെ പല്ല് മുഴുവൻ പോയാലും ചിലർക്ക് അത് മാറ്റി മറ്റൊന്ന് ഉപയോഗിക്കാൻ മടിയാണ്. എന്നാൽ, ദന്തസംരക്ഷണത്തിൽ മറ്റെല്ലാത്തിനേക്കാളും പ്രധാനപ്പെട്ടത് തന്നെയാണ് ഉപയോഗിക്കുന്ന ബ്രഷ് ഒരു ഇടവേള കഴിഞ്ഞാൽ മാറ്റണമെന്നത്.
ശരിയായ കാലയളവിൽ ബ്രഷ് മാറ്റിയില്ലെങ്കിൽ അതിൽ ബാക്ടീരിയ വളരുന്നതിന് കാരണമാകും. അതുപോലെ തന്നെ കാലപ്പഴക്കം ചെല്ലുംതോറും ബ്രഷിലെ പല്ലുകൾ കൊഴിഞ്ഞുപോകും. ഇത്തരത്തിൽ കോടായ ബ്രഎഷുകൊണ്ട് പല്ലു തേച്ചാൽ നമ്മുടെ പല്ലിലെ ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി നീക്കം ചെയ്യപ്പെടില്ല. ഇത് പലതരത്തിലുള്ള ദന്തരോഗങ്ങൾക്ക് കാരണമാകും.
മൂന്നോ നാലോ ദിവസം കഴിയുമ്പോൾ ടൂത്ത് ബ്രഷ് മാറ്റണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ബ്രഷിന്റെ നാരുകൾ കുറഞ്ഞു തുടങ്ങിയാൽ നിങ്ങളുടെ ബ്രഷ് മാറ്റാനായെന്നാണ് അർത്ഥം. കേടു വന്ന നാരുകൾ നിങ്ങളുടെ പല്ലിന്റെ ഇനാമലുകൾക്ക് കേടുപാടുകൾ ഉണ്ടാക്കും. ഇത്തരം ബ്രഷുകൾ വച്ച് പല്ലു തേയ്ക്കുന്നത് മോണയിൽ കേടുപാടുകൾ ഉണ്ടാക്കാനും കാരണമാകും.
ടൂത്ത്ബ്രഷുകൾ വാങ്ങുമ്പോഴും നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മൃദുവായതും എന്നാൽ, കുറ്റി പോലെ നിൽക്കുന്നതുമായ ബ്രിസിലുകളുള്ള ബ്രഷുകളാണ് ഉത്തമം. ബ്രഷുകഹ വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
Discussion about this post