വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുഖം അറിയിച്ച് നടൻ മൻസൂർ അലിഖാൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. കരഞ്ഞുകൊണ്ടാണ് അദ്ദേഹം ദഒരന്തത്തിൽ പെട്ടവർക്ക് അനുശോചനം പറഞ്ഞത്.
ജാതി, മതം, വംശം, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, താഴ്ന്ന ജാതി, ഉയർന്ന ജാതി, സിനിമ, രാഷ്ട്രീയം, ഭരണാധികാരികൾ, അധഃസ്ഥിതർ, അവസരവാദികൾ, വിവാഹം, ബന്ധം അങ്ങനെ ഒന്നുമില്ല. പ്രകൃതിയാണ് എല്ലാം. കുടുംബങ്ങൾ മുഴുവൻ മണ്ണിനടിയിലായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘വയനാട്.. മനസ്സുലയ്ക്കുന്ന ദുരന്തമാണ് അവിടെ സംഭവിച്ചിരിക്കുന്നത്. സംഭവിച്ചിരിക്കുന്നത്. ജാതി, മതം, വംശം, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, താഴ്ന്ന ജാതി, ഉയർന്ന ജാതി, സിനിമ, രാഷ്ട്രീയം, ഭരണാധികാരികൾ, അധഃസ്ഥിതർ, അവസരവാദികൾ, വിവാഹം, ബന്ധം അങ്ങനെ ഒന്നുമില്ല. ഒരു നാട് മുഴുവൻ ഇല്ലാതായിരിക്കുന്നു. ഒരു കുടുംബം മുഴുവൻ മണ്ണിൽ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. അതിദാരുണമായ ദുരിതമാണ് വയനാട്ടിലേത്. മറുവശത്ത്, റോക്കറ്റുകളും മിസൈലുകളും എറിഞ്ഞ് കെട്ടിടങ്ങളും നഗരങ്ങളും പട്ടണങ്ങളും നശിപ്പിക്കുന്ന മനുഷ്യരും ഭരണാധികാരികളും. ഒന്ന് ഓർക്കുക, എല്ലാം പ്രകൃതിയാണ്.’-മൻസൂർ അലിഖാൻ കൂട്ടിച്ചേർത്തു.
Discussion about this post