കോഴിക്കോട് ഉഗ്രശബ്ദത്തോടെ വീട് ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published by
Brave India Desk

കോഴിക്കോട്: ഒളവണ്ണയിൽ വീട് ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ വീടാണ് ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നത്. ഇരു നില വീടിന്റെ താഴത്തെ നിലയാണ് ഉഗ്രശബ്ദത്തോടെ താഴ്ന്നത് എന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.

രാവിലെയോടെയായിരുന്നു സംഭവം. പെട്ടെന്ന് ഭൂമിയ്ക്കടിയിൽ നിന്നും വലിയ ശബ്ദം കേൾക്കുകയായിരുന്നു. ഇതോടെ അകത്തുണ്ടായിരുന്ന വീട്ടുകാർ പുറത്തേക്ക് ഓടി. ഇതിന് തൊട്ട് പിന്നാലെ താഴത്തെ നില മണ്ണിനടിയിലേക്ക് താഴ്ന്ന് പോകുകയായിരുന്നു. തക്ക സമയത്ത് ഇവർ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്.

വീട് നിൽക്കുന്ന പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നുവെന്നാണ് വിവരം. ഇവിടെ മണ്ണിട്ടുയർത്തിയാണ് സക്കീർ വീട് വച്ചത്. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ വീടിനുള്ളിൽ വെള്ളം കയറിയിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്റെ താഴത്തെ നില ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നത്.

Share
Leave a Comment

Recent News