ധാക്ക : 15 വർഷം ബംഗ്ലാദേശിനെ നയിച്ച ഉരുക്കു വനിത എന്നറിയപ്പെടുന്ന ഷെയ്ഖ് ഹസീനയ്ക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നു. ആഴ്കളായി തുടർന്നുകൊണ്ടിരുന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ ഷെയ്ഖ് ഹസീന തന്നെ രാജിവച്ച് പലായനം ചെയ്യുകയായിരുന്നു. അക്രമവും മരണവും കൊണ്ട് നടങ്ങിയ ധാക്കയിലെ തെരുവുകൾ ഹസീനയുടെ പലായത്തിന് പിന്നാലെ ആഘോഷമാക്കി.
മുൻ ഭരണകക്ഷിയായ അവാമി ലീഗ് ഒഴികെയുള്ള രാഷ്ട്രീയ പാർട്ടിയുയമായി ആലോചിച്ച് പുതിയ ഇടക്കാല സർക്കാർ ഉടൻ രൂപികരിക്കുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വക്കർ ഉസ് സമാൻ പറഞ്ഞു. 300 ലധികം പേരുടെ മരണത്തിനിടയാക്കിയ അടിച്ചമർത്തൽ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സൈനിക മേധാവി ഇന്ന്
വിദ്യാർത്ഥി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
സൈനിക വിമാനത്തിൽ ഇന്നലെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. ലണ്ടനിലേക്ക് അഭയം നൽകുന്നത് വരെ ഇന്ത്യയിൽ തുടരും എന്നാണ് റിപ്പോർട്ട്.
2018 വരെ രാജ്യത്ത് സർക്കാർ ജോലികളിൽ 56 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. ഇതിൽ 30 ശതമാനം 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പോരാടിയവരുടെ കുടുംബാംഗങ്ങൾക്കായിരുന്നു. സാമ്പത്തികമായി നിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കും മറ്റുള്ളവർക്കും 10 ശതമാനം വീതവും, വനവാസി മേഖലകളിൽ നിന്നുള്ളവർക്ക് അഞ്ചു ശതമാനവും ബാക്കിയുള്ള ഒരു ശതമാനം അംഗപരിമിതർക്കും വേണ്ടിയായിരുന്നു. ഇത് കഴിഞ്ഞുള്ള 44 ശതമാനം ഒഴിവുകൾ മാത്രമായിരുന്നു ബാക്കിയുള്ളവർക്കായി നീക്കി വച്ചിരുന്നത്.
2018 ഏപ്രിലിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിഷേധം ആരംഭിച്ചു. നാല് മാസത്തോളം നീണ്ടു നിന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യങ്ങൾ തന്നെ, സംവരണ മാനദണ്ഡങ്ങൾ പൊളിച്ചെഴുതാനും സ്വാതന്ത്ര്യ സമര ക്വാട്ട 10 ശതമാനമാക്കി കുറയ്ക്കാനുമായിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ ഹസീന എല്ലാ സംവരണങ്ങളും നിർത്തലാക്കി കൊണ്ട് ഉത്തരവിറക്കി. എന്നാൽ 2024 ജൂൺ അഞ്ചിന് ബംഗ്ലാദേശ് സുപ്രീം കോടതിയുടെ ഹൈക്കോടതി വിഭാഗം 2018 ൽ റദ്ദാക്കിയ എല്ലാ സംവരണവും പുനസ്ഥാപിക്കാൻ ഉത്തരവിട്ടു. കൂട്ടത്തിൽ 30 ശതമാനം സ്വാതന്ത്ര്യ സമര പോരാളികൾക്കുള്ള ക്വാട്ടയും. ബക്രീദ് കഴിഞ്ഞതിനു പിന്നാലെ, ജൂൺ17 മുതൽ രാജ്യതലസ്ഥാനമായ ധാക്ക മുതൽ വീണ്ടും സംവരണ വിരുദ്ധ പ്രതിഷേധങ്ങൾ ഉയർന്നു.പ്രതിഷേധം പരിധി വിടുന്നതായി കണ്ടതോടെ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് ഒരു മാസത്തക്ക് മരവിപ്പിച്ചു.
Discussion about this post