ജക്കാർത്ത: വിവാഹക്കാര്യത്തെക്കുറിച്ച് ചോദിച്ച് ശല്യം ചെയ്ത അയൽവാസിയായ 60കാരനെ യുവാവ് കൊലപ്പെടുത്തി. ഇന്തോനേഷ്യയിലാണ് സംഭവം. വടക്കൻ സുമാത്ര സ്വദേശി ഇരിയാന്റോ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ പർലിന്ദുംഗൻ സിരേഗറിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. 45 കാരനായ സിരേഗറിനോട് ഇരിയാന്റോ സ്ഥിരമായി എപ്പോഴാണ് വിവാഹം കഴിക്കുന്നത് എന്ന് ചോദിക്കാറുണ്ടായിരുന്നു. ഇത് മാത്രമല്ല വിവാഹം നടക്കാത്തതിന്റെ പേരിൽ ഇയാൾ സിരേഗറിനെ പരിഹസിക്കാറും ഉപദേശിക്കാറും ഉണ്ടായിരുന്നു. ഇതിൽ മനംമടുത്തതോടെയാണ് സിരഗേർ ഇരിയാന്റോയെ കൊലപ്പെടുത്തിയത്.
സമാന ചോദ്യവും കഴിഞ്ഞ ദിവസവും ഇരിയാന്റോ എത്തിയിരുന്നു. ദേഷ്യം വന്ന സിരേഗർ വീട്ടിൽ അതിക്രമിച്ച് കടന്ന് മരക്കഷ്ണം കൊണ്ട് അടിയ്ക്കുകയായിരുന്നു. പുറത്തേക്ക് ഇറങ്ങി ഓടിയ ഇരിയാന്റോയെ പിന്തുടർന്ന് വീണ്ടും സിരേഗർ ആക്രമിച്ചു.വിരമിച്ച സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് ഇരിയാന്റോ.
സംഭവത്തിൽ സിരേഗർ പോലീസിനോട് കുറ്റസമ്മതം നടത്തി. ഇരിയാന്റോയുടെ ഭാര്യയുടെയും അയൽക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post