ന്യൂഡൽഹി: ബംഗ്ലാദേശ് ജനറൽ വക്കർ-ഉസ്-സമാന്റെ ചൈനീസ് പക്ഷ നിലപാടുകളെ കുറിച്ച് ഇന്ത്യ ഷെയ്ഖ് ഹസീനയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരിന്നുവെന്ന് റിപ്പോർട്ട്. അന്ന് ആ ഉപദേശം സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്ന് ഷെയ്ഖ് ഹസീനയ്ക്ക് ഈ സാഹചര്യം നേരിടേണ്ടി വരില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ജൂൺ 23, 2023 ന് ബംഗ്ലാദേശ് കരസേനാ മേധാവിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് ജനറൽ സമൻ്റെ ചൈന അനുകൂല പ്രവണതകളെക്കുറിച്ച് ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥർ ഷെയ്ഖ് ഹസീനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്ത് വർദ്ധിച്ചുവരുന്ന യുവജന പ്രക്ഷോഭം അടിച്ചമർത്തുന്നതിന് പകരം ഷെയ്ഖ് ഹസീനയ്ക്ക് അവളുടെ സഹോദരിയോടൊപ്പം രാജ്യം വിടാൻ അന്ത്യശാസനം നൽകുകയായിരുന്നു ജനറൽ സമാൻ ചെയ്തത്.
ഇപ്പോൾ നടന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്നും ഷെയ്ഖ് ഹസീന ഇതുവരെ മോചിതയായിട്ടില്ലെങ്കിലും, തങ്ങളുടെ അടുത്ത സുഹൃത്തിനെ ഇന്ത്യ ഒരിക്കലും കൈവിടില്ല എന്ന് ഉറപ്പാണ്. എവിടെയാണ് രാഷ്ട്രീയ അഭയം വേണ്ടത് എന്ന് ഷെയ്ഖ് ഹസീന തീരുമാനിക്കുന്നത് വരെ, ഇന്ത്യ അവർക്ക് പരമാവധി സംരക്ഷണം തന്നെ നൽകും.
നിലവിൽ ഷെയ്ഖ് ഹസീനയുടെ വിടവാങ്ങൽ സൈന്യവും തീവ്രവാദികളും ആഘോഷിക്കുന്നുണ്ടെങ്കിലും, പാകിസ്ഥാൻ, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്ക് സമാനമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ് ബംഗ്ലാദേശും. താത്കാലിക സർക്കാരിനും സൈന്യത്തിനും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കര കയറ്റാൻ കഴിഞ്ഞില്ല എങ്കിൽ വലിയ പ്രതിസന്ധി തന്നെയായിരിക്കും ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്
Discussion about this post