ലണ്ടൻ: യുകെയിൽ കുടിയേറ്റ പ്രക്ഷോഭം രൂക്ഷം. കലാപം നയിക്കുന്നത് ബ്രിട്ടീഷ് കൗമാരക്കാരാണെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ തൊഴിലും സൗകര്യങ്ങളും അന്യരാജ്യങ്ങളിൽ നിന്നുള്ളവർ തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ചാണ് കലാപം നടക്കുന്നത്.
ആക്രമണങ്ങളെ തുടർന്ന് ബ്രിട്ടനിൽ മലയാളി യുവാവിന് നേരെ ആക്രമണമുണ്ടായി. നോർത്തേൺ അയർലാൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ താമസിക്കുന്ന മലയാളി യുവാവിനാണ് പരിക്കേറ്റത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങും നേരമാണ് ആക്രമണമുണ്ടായത്. നേരത്തെ യുവാവിനെതിരെ മുട്ടയേറ് നടന്നിരുന്നു. ഇതിനെതിരെ യുവാവ് പ്രതികരിച്ചതോടെയാണ് വീണ്ടും ആക്രമണമുണ്ടായത്. ഇയാളെ പിന്നിൽ നിന്നും തല്ലുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.
പ്രദേശത്ത് ഒട്ടാകെ, കലാപം രൂക്ഷമാണ്. അക്രമം അനുവദിക്കില്ലെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമാൻ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, ഇതുവരെയും കലാപം അടക്കാൻ കഴിഞ്ഞിട്ടില്ല.











Discussion about this post