ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലേയ്ക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർ ജാഗ്രത പാലിയ്ക്കണമെന്ന് നിർദേശം. ബ്രിട്ടനിലൂടെയുള്ള യത്രയിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നിർദേശം നൽകി. ഇന്ത്യൻ യാത്രക്കാർ പ്രദേശിക വാർത്തകൾ ശ്രദ്ധിക്കണമെന്നും പ്രതിഷേധം നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ഹൈക്കമ്മീഷൻ നിർദേശിച്ചു. ലണ്ടനിലെ സ്ഥിതിഗതികൾ ഹൈക്കമ്മീഷൻ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്.
കലാപത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിദ്യാർത്ഥികൾക്കായി ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. ആറ് ദിവസങ്ങളായി യുകെയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ നിരവധി പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
കലാപം നയിക്കുന്നത് ബ്രിട്ടീഷ് യുവാക്കളാണെന്നാണ് പറയപ്പെടുന്നത്. ആക്രമണങ്ങളെ തുടർന്ന് ബ്രിട്ടനിൽ മലയാളി യുവാവിന് നേരെ ആക്രമണമുണ്ടായി. നോർത്തേൺ അയർലാൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ താമസിക്കുന്ന മലയാളി യുവാവിനാണ് പരിക്കേറ്റത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങും നേരമാണ് ആക്രമണമുണ്ടായത്.
Discussion about this post