തിരുവനന്തപുരം : വന്ദേഭാരത് യാത്രയ്ക്കിടെ ടിടിഇ അപമര്യാദയായി പെരുമാറിയതായി സ്പീക്കർ എ എൻ ഷംസീർ. മോശമായി പെരുമാറിയ ടിക്കറ്റ് എക്സാമിനർക്കെതിരെ ഷംസീർ പരാതി നൽകി. സതേൺ റെയിൽവേക്കാണ് സ്പീക്കർ പരാതി നൽകിയിട്ടുള്ളത്. ജൂലൈ 30ന് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വന്ദേ ഭാരത് എക്സ്പ്രസ്സിൽ വെച്ച് ചീഫ് ടിക്കറ്റ് എക്സാമിനർ അപമര്യാദയായി പെരുമാറി എന്നാണ് ഷംസീറിന്റെ പരാതി.
എക്സിക്യൂട്ടീവ് കോച്ചിൽ ടിക്കറ്റ് ഇല്ലാത്ത സുഹൃത്തിനെയും കൂടെ ഇരുത്തിയതിനാണ് ടിടിഇ അപമര്യാദയായി പെരുമാറിയത് എന്നാണ് ഷംസീറിന്റെ പരാതി സൂചിപ്പിക്കുന്നത്. ചെയർ കാർ ടിക്കറ്റ് മാത്രം ഉണ്ടായിരുന്ന സുഹൃത്തിനെ സ്പീക്കർ എ എൻ ഷംസീർ എക്സിക്യൂട്ടീവ് കോച്ചിൽ കൂടെ ഇരുത്തിയതാണ് സംഭവത്തിനാധാരം.
യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധിക്കാൻ എത്തിയ ടിടിഇ ഷംസീറിന്റെ സുഹൃത്തിനോട് എക്സിക്യൂട്ടീവ് കോച്ചിൽ നിന്നും മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തന്റെ സുഹൃത്താണെന്നും സംസാരിക്കാൻ കൂടെ ഇരുന്നതാണെന്നും പറഞ്ഞിട്ടും ടിടിഇ വഴങ്ങിയില്ല എന്നുമാണ് സ്പീക്കറുടെ പരാതിയിൽ പറയുന്നത്. ഇതിനെ തുടർന്നാണ് സ്പീക്കർ എ എൻ ഷംസീർ ടിടിഇക്കെതിരെ സതേൺ റെയിൽവേയ്ക്ക് പരാതി നൽകിയിട്ടുള്ളത്.
Discussion about this post