മുംബൈ: ഐടി ഭീമനായ ഇൻഫോസിസിന് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് നിലനിൽക്കുമെന്ന് റി്‌പ്പോർട്ട്. നോട്ടീസ് പിൻവലിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 32,000 കോടി രൂപയുടെ നോട്ടീസാണ് ജിഎസ്ടി വകുപ്പ് ഇൻഫോസിസിന് നൽകിയിരിക്കുന്നത്.
ഇൻഫോസിസിന്റെ നോട്ടീസ് പിൻവലിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഇത് വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമായിരിക്കുന്നത്. നോട്ടീസിൽ പ്രതികരണം സമർപ്പിക്കാൻ കമ്പനിയ്ക്ക് വകുപ്പ് 10 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റിലജൻസുമായി ഇൻഫോസിസ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഇതിലാണ് സാവകാശം നൽകിയത്.
ജിഎസ്ടിയിൽ ഇളവ് നൽകാൻ കഴിയില്ലെന്ന് യോഗത്തിൽ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നിയമാനുസൃതം ആയിട്ടാണ് നോട്ടീസ് നൽകിയത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ വിദേശ ശാഖകൾ നൽകുന്ന സേവനങ്ങളുടെ റിവേഴ്‌സ് ചാർജ് മെക്കാനിസത്തിന് കീഴിൽ ഇന്റഗ്രേറ്റഡ് ജിഎസ്ടി അടയ്ക്കാൻ കമ്പനി ബാധ്യസ്ഥരാണെന്നും വകുപ്പ് വ്യക്തമാക്കി.
വിദേശത്തുള്ള ഓഫീസുകളുടെ ചെലവുകൾക്ക് ജിഎസ്ടി ബാധകമല്ലെന്നാണ് ഇൻഫോസിസ് ഉയർത്തികാട്ടുന്ന വാദം.
കേന്ദ്ര പരോക്ഷ നികുതി – കസ്റ്റംസ് ബോർഡ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ജിഎസ്ടി ഇതുവരെ കൃത്യമായി അടച്ചിട്ടുണ്ടെന്നും ഇൻഫോസിസ് വാദിക്കുന്നുണ്ട്.
Discussion about this post