ധാക്ക : ബംഗ്ലാദേശിലെ കലാപത്തിനിടെ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ മുസ്ലിം ജനക്കൂട്ടം വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നു. വെറും അഞ്ചു മണിക്കൂറിനുള്ളിൽ ഹിന്ദു വിഭാഗത്തിനെതിരായ 55ഓളം ആക്രമണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഫെനിയിലെ ദുർഗാക്ഷേത്രം, പർബതിപൂരിലെ കാളിമന്ദിർ തുടങ്ങി ബംഗ്ലാദേശിലെ പ്രധാനമായ 5 ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു. കൂടാതെ ദിനാജ്പുരിലെ ഫുൽത്താലാ ശ്മശാനവും മുസ്ലിം വിഭാഗം കയറി. നിരവധി ഗ്രാമങ്ങളിൽ ഹിന്ദു വിഭാഗത്തിന്റെ വീടുകൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്.
ഹിന്ദു സമൂഹം നടത്തിവന്നിരുന്ന 22 കടകളാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മുസ്ലിം ജനക്കൂട്ടം തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തത്. സഹപൂക്കൂറിലെ ഒരു ഹിന്ദു ഡോക്ടറുടെ വീട് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. ഹിന്ദു സമൂഹത്തെ കൂടാതെ ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യൻ, ബുദ്ധവിഭാഗങ്ങളും മുസ്ലിം വിഭാഗത്തിന്റെ വ്യാപകമായ ആക്രമണത്തിന് ഇരകളാകുന്നുണ്ട്. ബംഗ്ലാദേശിൽ ഭരണകൂടത്തിനെതിരായി ആരംഭിച്ച സംഘർഷം ഇപ്പോൾ ന്യൂനപക്ഷ വിഭാഗത്തിനെതിരായ ആക്രമണം ആയാണ് മുന്നേറുന്നത്.
Discussion about this post