ചായ ഇല്ലാതെ എന്ത് ദിവസം അല്ലേ , ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും പൊതുവേ ചായ പ്രേമികളാണ്. ചായ ഇല്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ പറ്റാത്ത ആളുകൾ വരെയുണ്ട്. എന്നാൽ പാൽ ചായ ്ധികം കുടിക്കുന്നത് അത്ര നല്ലതല്ല.
പാൽ ചായയേക്കാൾ രുചികരമായ ചായ ഉണ്ടാക്കാൻ പാൽപ്പൊടി ഉപയോഗിക്കുന്നതാണ് നല്ലത്.
എന്നാൽ, പുറത്ത് നിന്ന് വാങ്ങുന്ന പാൽപ്പൊടികളിൽ അമിതമായ അളവിൽ പഞ്ചസാരയും മറ്റ് കെമിക്കലുകളും ചേർന്നിട്ടുണ്ടാകാം. അതുകൊണ്ട് തന്നെ പാൽപ്പൊടി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. അതുകൊണ്ട് വീട്ടിൽ തന്നെ പാൽപ്പൊടി ഉണ്ടാക്കി നോക്കിയാലോ ..
ഒരു നോൺസ്റ്റിക് പാത്രത്തിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ച് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. പകുതി അളവായി വറ്റിക്കഴിയുമ്പോൾ രണ്ട് ടേബിൾസ്പൂൺ കോൺഫ്ളോർ എടുത്ത് അതിലേക്ക് തിളച്ചുകൊണ്ടിരിക്കുന്ന കുറച്ച് പാൽ ഒഴിച്ച് നന്നായി യോജിപ്പിക്കുക. കട്ടി ഇല്ലാതെ യോജിപ്പിച്ച് ശേഷം ഇതിനെ തിളച്ചുകൊണ്ടിരിക്കുന്ന പാലിലേക്ക് ഒഴിക്കുക. നന്നായി കുറുകി വരുമ്പോൾ ഇതിനെ ഒരു സ്റ്റീൽ പാത്രത്തിലേക്ക് മാറ്റി ഒവനിൽ വയ്ക്കുക. വീട്ടിൽ ഓവൻ ഇല്ലെങ്കിൽ വെയിലത്ത് വച്ചാൽ മതി.
ഓവനിൽ വയ്ക്കുന്നവർ നല്ല ക്രിസ്പിയായി വേവിച്ചെയുക്കണം. ഇത് തണുക്കുമ്പോൾ ഒരു കപ്പ് പഞ്ചസാര കൂടി ചേർത്ത് പൊടിച്ചെടുക്കണം. സാധാരണ പാൽപ്പൊടി പോലെ ഉപയോഗിക്കാവുന്നതാണ്. പ്രമേഹരോഗികൾക്കും ഇത് കുടിക്കാവുന്നതാണ്.
Discussion about this post