ന്യൂഡൽഹി : മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന ഇന്ത്യയിൽ തുടരും. മറ്റു രാജ്യങ്ങളിൽ അഭയം തേടിയുള്ള ചർച്ചകൾ വിജയിച്ചിട്ടില്ല . ഇതേ തുടർന്നാണ് ഇന്ത്യയിൽ തുടരുന്നത്. ഹസീനയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി എന്നാണ് വിവരം.
ഹസീനയ്ക്ക് യൂറോപ്യൻ രാജ്യത്ത് അഭയം നൽകാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സർക്കാർ. എന്നാൽ ഹസീനടെ യാത്രാ പദ്ധതി ചില അനിശ്ചിതത്വങ്ങൾ നേരിടുകയാണ്. അതുകൊണ്ട് അടുത്ത കുറച്ച് ദിവസത്തേക്ക് ഇന്ത്യയിൽ നിന്ന് മാറാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥിതിഗതികൾ സൂക്ഷമമായി
നിരീക്ഷിച്ച് വരുകയാണ്. അതേസമയം, ഷെയ്ഖ് ഹസീനയുടെ ആഭ്യന്തര സുരക്ഷയ്ക്കായി നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) കമാൻഡോകളെ വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയുടെ ഗരുഡ് കമാൻഡോകൾ ഹിൻഡൺ എയർബേസിൽ ബാഹ്യ സുരക്ഷ നിയന്ത്രിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീന എതെങ്കിലും യൂറോപ്യൻ രാജ്യത്തേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ, അവർക്ക് അഭയം നൽകാൻ യു.കെ. തയ്യാറല്ലെന്നാണ് സൂചന. സഹോദരി രെഹാനയ്ക്ക് യുകെ പൗരത്വം ഉള്ളതിനാൽ തന്നെ അവർ ഹസീനയ്ക്ക് മുൻപേ രാജ്യം വിട്ടേക്കുമെന്നാണ് സൂചന.
Discussion about this post