ആർക്കച്ചോൺ: മക്കളോടൊപ്പം ഒഴിവ് ദിനമാഘോഷിക്കാൻ കടൽത്തരത്തെത്തിയ 47കാരിയ്ക്ക് ദാരുണാന്ത്യം. 16 വയസുള്ള ഇരട്ടക്കുട്ടികൾ ഓടിച്ച ജെറ്റ് സ്‌കീ ഇടിച്ച് ഇവർ കടലിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ഇവരുടെ പങ്കാളിയ്ക്കും പരിക്കേറ്റു. ഫ്രാൻസിലെ ആർക്കച്ചോൺ ബേയിലാണ് സംഭവം.
ഇൻസ്ട്രക്ടറുടെ സഹായത്തോടെയായിരുന്നു പെൺകുട്ടികൾ ജെറ്റ് സ്‌കീ ഓടിച്ചിരുന്നത്. അമ്മയും പങ്കാളിയും ഓടിച്ചിരുന്ന ജെറ്റ് സ്‌കീയിലേയ്ക്ക് മക്കളുടെ ജെറ്റ് സ്‌കീ ഇടിച്ചു കയറുകയായിരുന്നു. ഇതോടെ കടലിലേയ്ക്ക് തെറിച്ച് വീണ 47കാരിയുടെ തലയിലേയ്ക്ക് ജെറ്റ് സ്‌കീ കയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ജെറ്റ് സ്‌കീ ഓടിച്ചിരുന്നവർ ഹെൽമെറ്റ് ധരിച്ചിരുന്നോ എന്നതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്. ഈ മേഖലയിൽ സ്ത്രീകൾക്ക് ജെറ്റ് സ്‌കീ വാടകയ്ക്ക് നൽകുമ്പോൾ വേഗത നിയന്ത്രണം ബാധകമാണ്. അപകടത്തിൽ പെട്ടവർ എത്ര വേഗതയിലാണ് പോയിരുന്നത് എന്നതിനെ കുറിച്ചും അന്വേഷിക്കും.











Discussion about this post