ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ ഫൈനൽ മത്സരത്തിൽ നിന്നും അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ താരം വിനേഷ് ഫോഗോട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാമ്പ്യൻമാരിൽ ചാമ്പ്യനാണ് വിനേഷ് എന്ന് മോദി പറഞ്ഞു. അയോഗ്യതയുടെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അയോഗ്യത തന്നെ വേദനിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിനേഷ്.. നിങ്ങൾ ചാമ്പ്യൻമാരിൽ ചാമ്പ്യനാണ്. നിങ്ങൾ ഇന്ത്യയുടെ അഭിമാനമാണ്. എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ്. ഇന്നത്തെ ഈ തിരിച്ചടി വേദനിപ്പിക്കുന്നു. തന്റെ നിരാശ പ്രകടമാക്കാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എനിക്ക് നിങ്ങളുടെ മടക്കത്തിന്റെ വേദന മനസിലാക്കാം. വെല്ലുവിളികളെ നേരിടുക നമ്മുടെ കർത്തവ്യമാണ്. ശക്തായി തന്നെ തിരിച്ചുവരിക. ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post