കാഠ്മണ്ഡു: നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് അപകടം. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നേപ്പാളിലെ നൗവ്‌ക്കോട്ടിലെ ശിവ്പുരിയിലാണ് അപകടം ഉണ്ടായത്.
റസ്വയിൽ നിന്നും കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റർ. ഇതിനിടെയാണ് അപകടം ഉണ്ടായത്. സൂര്യ ചൗറിലെ മലനിരകളിൽ ഒന്നിൽ തട്ടിയാണ് ഹെലികോപ്റ്റർ തകർന്നത് എന്നാണ് റിപ്പോർട്ടുകൾ. ഹെലികോപ്റ്റർ തകർന്നായുള്ള വിവരം ലഭിച്ചതിന് തൊട്ട് പിന്നാലെ അധികൃതർ രക്ഷാപ്രവർത്തനങ്ങൾക്കായി ദുരന്തസ്ഥലത്ത് എത്തിയിരുന്നു. രക്ഷാ പ്രവർത്തനത്തിനിടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. നാല് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.. നാല് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
ത്രിഭുവനൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഹെലികോപ്റ്റർ പുറപ്പെട്ടത്. കഴിഞ്ഞ മാസം നേപ്പാളിൽ യാത്ര വിമാനം തകർന്ന് വീണിരുന്നു. ഇതിൽ 18 പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post