ന്യൂഡൽഹി: കാമുകിക്ക് ആപ്പിൾ ഐഫോൺ വാങ്ങാനും പിറന്നാൾ പാർട്ടിക്ക് പണം നൽകാനുമായി അമ്മയുടെ സ്വർണം മോഷ്ടിച്ച ഒമ്പതാം ക്ലാസുകാരനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. ഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം നടന്നത്.
ഓഗസ്റ്റ് രണ്ടിന് തൻ്റെ വീട്ടിൽ നിന്ന് രണ്ട് സ്വർണ്ണ ചെയിനുകളും ഒരു ജോടി സ്വർണ്ണ കമ്മലുകളും ഒരു സ്വർണ്ണ മോതിരവും മോഷ്ടിച്ചതായി വിദ്യാർത്ഥിയുടെ ‘അമ്മ പരാതി നൽകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്ന് ആരും വീടിനുള്ളിൽ വരുകയോ പുറത്തിറങ്ങുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.പിന്നീട് വീടുമായി ബന്ധപ്പെട്ട ആൾക്കാരെ കുറിച്ചായി പോലീസിന്റെ അന്വേഷണം. കേസ് നൽകിയ സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകനെ കുറ്റകൃത്യത്തിന് ശേഷം കാണാതായതായി പിന്നീട് മനസിലായി
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതേ ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി സ്ത്രീയുടെ മകന് ബന്ധമുണ്ടെന്ന് കുട്ടിയുടെ സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞത്
“ജന്മദിനത്തിൽ തൻ്റെ കാമുകിയെ സന്തോഷിപ്പിക്കാൻ, ബർത്ഡേയ് പാർട്ടി നടത്തുവാനും ഐ ഫോൺ വാങ്ങി നല്കുവാനുമായി പണത്തിനു വേണ്ടി വിദ്യാർത്ഥി അവൻ്റെ അമ്മയെ സമീപിച്ചിരിന്നുവെന്നും , എന്നാൽ വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ അവർ അത് നിരസിക്കുകയും അവൻ്റെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിക്കുകയും ചെയ്തു. ഇതിൽ രോഷാകുലനായ വിദ്യാർത്ഥി വീട്ടിൽ നിന്നും പണം തട്ടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു ഓഫീസർ വ്യക്തമാക്കി
Discussion about this post