ദില്ലി:കേരളത്തിലെ ജനങ്ങളെ കേന്ദ്ര മന്ത്രി അപമാനിക്കുകയാണെന്ന ആരോപണത്തിന് മുഖമടച്ച മറുപടി നൽകി ഭൂപേന്ദ്ര യാദവ്.
വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും അvനധികൃത കുടിയേറ്റവുമാണെന്ന് രാജ്യസഭയിലും ആവർത്തിച്ചു കൊണ്ടാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് മുന്നോട്ട് വന്നത്.. വിദഗ്ധ സമിതി റിപ്പോര്‍കളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് ഞാൻ സംസാരിച്ചത്. അതിൽ നിന്നും പുറകോട്ടില്ല, എന്നാൽ വയനാട്ടിലെ ജനങ്ങളെ താന്‍ അപമാനിച്ചുവെന്ന ജോണ്‍ ബ്രിട്ടാസിന്‍റെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്നും സിപിഎം രാഷ്ട്രീയം കളിക്കരുതെന്നും ഭൂപേന്ദ്ര യാദവ് തുറന്നടിച്ചു.
അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിന്‍റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്നാണ് കഴിഞ്ഞ മാദ്ധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തില്‍ ഭൂപേന്ദ്ര യാദവ് പ്രതികരിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും കേരള സര്‍ക്കാരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് തന്റെ പരാമർശത്തിൽ ഉറച്ചു നിന്നു കൊണ്ടും ആരോപണം ആവര്‍ത്തിച്ചും വീണ്ടും മന്ത്രി രംഗത്തെത്തിയത്.
Discussion about this post