ന്യൂഡൽഹി: കോൺഗ്രസ് എംപിയുമായി മാമ്പഴ ബന്ധമുണ്ടാക്കാനുള്ള ശ്രമവുമായി പാകിസ്താൻ. രാഹുൽ ഗാന്ധിയുൾപ്പെടെ 7 പ്രതിപക്ഷ എംപിമാർക്ക് പാകിസ്താന്റെ സമ്മാനമായി മാമ്പഴമെത്തിയെന്നാണ് റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായുള്ള പാകിസ്താൻ ഹൈക്കമ്മീഷണറാണ് ഇന്ത്യൻ എംപിമാർക്ക് മാമ്പഴ പെട്ടികൾ അയച്ചത്. രാഹുൽ ഗാന്ധി, കപിൽ സിബൽ, ശശി തരൂൾ, മൊഹിബുള്ള നദ്‌വി, സിയ ഉർ റഹ്‌മാൻ ബർക്ക്, അഫ്‌സൽ അൻസാരി, ഇഖ്‌റ ഹസൻ എന്നിവർക്കാണ് മാമ്പഴം ലഭിച്ചത്.
സംഭവത്തിൽ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താനുമായി രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ഉള്ളത് അവിശുദ്ധ ബന്ധമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് തുറന്നടിച്ചു. ‘രാഹുലിന് ഉത്തർപ്രദേശിൽ നിന്നുമുള്ള മാമ്പഴം ഇഷ്ടമല്ല. എന്നാൽ, രാഹുലിനും അദ്ദേഹത്തിന്റെ സംഘത്തിനും പാകിസ്താനിൽ നിന്നും മാമ്പഴും ലഭിച്ചാൽ അതിന്റെ രുചിയോട വളരെ ഇഷ്ടം തോന്നും. അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയണമെന്നുണ്ടായിരുന്നു. പാകിസ്താനുമായി അവിശുദ്ധ ബന്ധമാണ് രാഹുൽ ഗാന്ധിക്കുള്ളത്. മാംഗോ ഡിപ്ലോമസിയിൽ പാകിസ്താനുമായി എന്തെങ്കിലും കരാർ ഉണ്ടാക്കുന്നുണ്ടോ..?’- കേന്ദ്രമന്ത്രി ചോദിച്ചു.
യുപിയിലെ മാമ്പഴം തനിക്ക് ഇഷ്ടമല്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. പാകിസ്താൻ എംബസി ഇപ്പോൾ രാഹുലിന് മാമ്പഴം അയച്ചിരിക്കുന്നു. മോദിയെ പുറത്താക്കാൻ നിങ്ങൾ പാകിസ്താനോട് പുതിയ എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ബിജെപി നേതാവ് അമിത് മാളവ്യയും രാഹുലിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ചില ആളുകളെ മാമ്പഴം അയച്ച് തരുന്നതിൽ നിന്നും മനസിലാക്കാമെന്നാണ് അമിത് മാളവ്യ എക്‌സിൽ കുറിച്ചത്.
Discussion about this post