വീടിനുള്ളിൽ ചെടി വളർത്താത്തവർ ഇന്നത്തെ കാലത്ത് വളരെ കുറവായിരിക്കും. പലരും പല കാരണങ്ങൾ ഉള്ളതുകൊണ്ടാണ് വീടിനുള്ളിൽ ചെടി വളർത്തുന്നത്. മണി പ്ലാന്റ് വളർത്തിയാൽ ഐശ്വര്യം വർദ്ധിക്കുമെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് വീടുകളിലും ഓഫീസുകളിലും ഈ ചെട വളർത്തുന്നത്.
എന്നാൽ, ഇത്തരത്തിൽ വീടിനുള്ളിൽ ചെടികൾ വളർത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ വിപരീത ഫലമായിരിക്കും ഉണ്ടാകുക. ഓരോ ചെടികളും വയ്ക്കാൻ പ്രത്യേകം സ്ഥാനങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. മി പ്ലാന്റ് വയ്ക്കുന്നവർ വീടിന്റെ തെക്ക് കിഴക്ക് ഭാഗത്ത് വേണം വളർത്താൻ. വാസ്തു വിശ്വാസപ്രകാരം ഈ കോണിന് ധനത്തെ ആകർഷിക്കാൻ കഴിവുണ്ടെന്നാണ് പറയുന്നത്. വീടിന്റെ വടക്ക് കിഴക്ക് ഭാഗം നെഗറ്റീവ് എനർജിയുടെ ഉറവടമാണ്. ഈ ഭാഗത്ത് ചെടി നടുന്നത് ഒട്ടും ഉത്തമമല്ല.
ഒരിക്കലും മണിപ്ലാൻസ് ഭൂമിയിൽ നേരിട്ട് നടരുത്. കുപ്പിയിലോ ചെടിച്ചട്ടിയിലോ മണ്ണ് നിറച്ച് വേണം ഈ ചെടി നടാൻ. മണി പ്ലാന്റ് നട്ടാൽ ഒരിക്കലും ഉണങ്ങി പോകാതെ നോക്കണം. മണി പ്ലാന്റ് ഉണങ്ങുന്നത് നിർഭാഗ്യം കൊണ്ടു വരും. ഉണങ്ങിയ ഇലകൾ ചെടിയിൽ സൂക്ഷിക്കരുത്. സൂര്യപ്രകാശം അത്യാവശ്യമായ ചെടിയായതിനാൽ, മണിപ്ലാന്റ് എപ്പോഴും ജനലിന് സമീപം വയ്ക്കുന്നതാണ് നല്ലത്.













Discussion about this post