പാരീസ് : 2024 പാരിസ് ഒളിമ്പിക്സിൽ വെങ്കല നേട്ടവുമായി ഇന്ത്യൻ ഹോക്കി ടീം. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ വമ്പൻ സേവുകളും ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗിന്റെ രണ്ട് ഗോളുകളും ആണ് ഇന്ത്യൻ ഹോക്കി ടീമിനെ വെങ്കല നേട്ടത്തിൽ എത്തിച്ചത്. ഹോക്കിയിൽ ഇന്ത്യയുടെ നാലാം വെങ്കലം ആണിത്. സ്പെയിനിനെ ആണ് അവസാന മത്സരത്തിൽ ഇന്ത്യ തോൽപ്പിച്ചത്.
ഇരു ടീമുകളും തങ്ങളുടെ സെമി ഫൈനൽ മത്സരങ്ങളിലെ ഹൃദയഭേദകമായ തോൽവികൾക്ക് ശേഷമാണ് വെങ്കല പോരാട്ടത്തിനായി ഇറങ്ങിയത്. മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗ് ആണ് രണ്ട് ഗോളുകൾ നേടിയത്. പാരീസ് ഒളിമ്പിക്സ് മത്സരത്തിൽ ഇതുവരെയായി ഹർമൻ പ്രീത് സിംഗ് നേടുന്ന പത്താമത്തെ ഗോൾ ആയിരുന്നു ഇന്ന് നടന്ന മത്സരത്തിൽ അവസാനമായി പിറന്നത്.
സ്പെയിനിനെതിരായ ഇന്ത്യൻ ടീം,
ഗോൾകീപ്പർമാർ: പിആർ ശ്രീജേഷ്ഡിഫൻഡർമാർ: ജർമൻപ്രീത് സിംഗ്, അമിത് രോഹിദാസ് (വിസി), ഹർമൻപ്രീത് സിംഗ് (സി), സുമിത്, സഞ്ജയ്മിഡ്ഫീൽഡർമാർ: രാജ്കുമാർ പാൽ, ഷംഷേർ സിംഗ്, മൻപ്രീത് സിംഗ്, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്
ഫോർവേഡുകൾ: അഭിഷേക്, സുഖ്ജീത് സിംഗ്, ലളിത് കുമാർ ഉപാധ്യായ, മൻദീപ് സിംഗ്, ഗുർജന്ത് സിംഗ്
Discussion about this post