തിരുവനന്തപുരം : വയനാട്ടിലെ ദുരന്തബാധിതർക്ക് കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവിയും രാംചരണും. ഇരുവരും ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി. തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയായിരുന്നു ചിരഞ്ജീവി ഒരുകോടിയുടെ ചെക്ക് കൈമാറിയത്.
വയനാട്ടിലെ ദുരന്തബാധിതർക്ക് പുനരധിവാസത്തിനായി ഒരു കോടി രൂപ നൽകുമെന്ന് നേരത്തെതന്നെ ചിരഞ്ജീവിയും മകനും വ്യക്തമാക്കിയിരുന്നു.
വയനാട്ടിലേത് ഹൃദയഭേദകമായ കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ചിരഞ്ജീവി വ്യക്തമാക്കിയത്. ദേശീയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വയനാട്ടിലെ ദുരിതാശ്വാസത്തിനായി രണ്ടു കോടി രൂപ നൽകുമെന്ന് നേരത്തെ തെലുങ്ക് സൂപ്പർതാരം പ്രഭാസും വ്യക്തമാക്കിയിരുന്നു. മുൻപ് കേരളത്തിൽ പ്രളയം ഉണ്ടായ സമയത്തും പ്രഭാസ് ഒരു കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.
Discussion about this post