മുംബൈ: ഇന്ത്യയെ രണ്ടു തവണ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാക്കളാക്കിയതിൽ പ്രധാന പങ്കു വഹിച്ച മലയാളി താരം പി ആർ ശ്രീജേഷിനെ പ്രശംസ കൊണ്ട് മൂടി സച്ചിൻ ടെണ്ടുൽക്കർ. “അടിപൊളി” ശ്രീജേഷ് എന്ന് സ്വന്തം സമൂഹ മാദ്ധ്യമത്തിൽ കൂടെ ആശംസ അറിയിച്ച സച്ചിൻ, നിങ്ങളെ പോലൊരു താരത്തെ ലഭിച്ചത് ഇന്ത്യൻ ഹോക്കിയുടെ ഭാഗ്യമാണെന്നും തുറന്നു പറഞ്ഞു.
അദ്ദേഹത്തിന്റെ ഹൃദയ സ്പർശിയായ വാക്കുകൾ ഇങ്ങനെ..
അടി പൊളി ശ്രീജേഷ്
എത്രയോ കാലമായി നിങ്ങൾ നിങ്ങളുടെ ലക്‌ഷ്യം സ്വന്തം ഹൃദയത്തിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്. നിങ്ങളുടെ ആത്മസമർപ്പണവും, ഈ കളിയോടുള്ള അചഞ്ചലമായ ആത്മാർത്ഥതയും, അടങ്ങാത്ത ആവേശവും സമാനതകളില്ലാത്തതാണ്.
ഈ ഒളിംപിക്സിൽ, പ്രേത്യേകിച്ചും ഗ്രേറ്റ് ബ്രിട്ടനെതിരെ നടന്ന മത്സരത്തിൽ, 10 കളിക്കാരുമായി നിങ്ങൾ പൊരുതിയ 42 മിനുട്ടുകൾ, അതിശയകരമെന്ന് മാത്രമേ പറയാനാവുകയുള്ളൂ. .
താങ്കളെ ലഭിച്ചതിൽ ഇന്ത്യൻ ഹോക്കി ഭാഗ്യം ചെയ്തവരാണ്. താങ്കളുടെ ത്യാഗങ്ങൾക്ക് നന്ദി.
ജീവിതത്തിന്റെയും കരീയറിന്റെയും രണ്ടാം പകുതിയിൽ താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.”
സച്ചിൻ ടെണ്ടുൽക്കർ ഹൃദയ സ്പർശിയായ കുറിപ്പ് അവസാനിപ്പിക്കുന്നു
Discussion about this post