ന്യൂഡൽഹി: വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തിന് വേണ്ടിയുള്ള ഫലപ്രദമായ നിയമം രൂപീകരിക്കുന്നതിന് വേണ്ടിയുള്ള സുപ്രധാന ചുവടുവയ്പ്പാണ് വഖഫ് ഭേദഗതി ബില്ലെന്ന് ഹജ്ജ് കമ്മിറ്റി ചെയർപേഴ്സൺ കൗസർ ജഹാൻ .
സുതാര്യവും ഉത്തരവാദിത്വപൂർണവുമായ നിയമം നടപ്പിലാക്കാൻ ബിൽ സഹായിക്കും. മുമ്പത്തെ ബില്ലിൽ നിന്നും വ്യത്യസ്തമായി മുസ്ലീം സമുദായത്തിൽ നിന്നുള്ള എല്ലാവരുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലാണിത്. കൂടാതെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും സുപ്രധാനമായ ആവശ്യങ്ങളിലൊന്നാണ് സ്ത്രീകളുടെ പ്രാതിനിധ്യം. ഇക്കാര്യവും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും എന്താണ് പ്രതിപക്ഷം വിയോജിക്കാൻ കാരണമെന്ന് മനസിലാകുന്നില്ല. അതിന്റെ അർത്ഥം പ്രതിപക്ഷം സ്ത്രീ വിരുദ്ധർ ആണെന്നാണ്. കൗസർ വ്യക്തമാക്കി
Discussion about this post