ധാക്ക: ബംഗ്ലാദേശിലെ പുതിയ സർക്കാർ രാജ്യത്തെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രൊഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
“പുതിയ ചുമതലകൾ ഏറ്റെടുത്ത പ്രൊഫസർ മുഹമ്മദ് യൂനുസിന് ആശംസകൾ. ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കിക്കൊണ്ട്, എത്രയും പെട്ടെന്ന് ബംഗ്ലാദേശ് സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു.’- പ്രധാനമന്ത്രി വ്യക്തമാക്കി.
തന്റെ സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് മോദി തന്റെ പ്രതികരണം അറിയിച്ചത്.
Discussion about this post