ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിസ്വാൻ അബ്ദുൾ ഹാജി അലി അറസ്റ്റിൽ. ദര്യഗഞ്ച് സ്വദേശിയായ ഇയാൾ ഐഎസിന്റെ പൂനെ മൊഡ്യൂളിന്റെ പ്രധാന പ്രവർത്തകനാണെന്നാണ് വിവരം. ഇയാളുടെ തലയ്ക്ക് എൻഐഎ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
നേരത്തെ പൂനെ പോലീസിന്റെ പിടിയിലായിരുന്ന ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒളിലിൽ കഴിഞ്ഞ് വരെവെയാണ് പിടിയിലായത്. റിസ്വാൻ അബ്ദുൾ ഹാജിയുടെ പക്കൽ നിന്ന് ആയുധങ്ങളും പോലീസ് കണ്ടെത്തി.
മഹാരാഷ്ട്രയിലെ പൂനെയിൽ ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, രാസവസ്തുക്കൾ, ഐഎസുമായി ബന്ധപ്പെട്ട ലഘുരേഖകൾ എന്നിവ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 2023 ജൂലൈയിൽ എടുത്ത കേസിൽ മൊത്തം 11 പ്രതികൾക്കെതിരെ എൻഐഎ കുറ്റം ചുമത്തിയിട്ടുണ്ട്.പ്രതികളെല്ലാം നിരോധിത ഭീകര സംഘടനയായ ഐഎസിലെ അംഗങ്ങളായിരുന്നു. എൻഐഎ റിപ്പോർട്ട് പ്രകാരം, സംഘടനയുടെ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായി പൂനെയിലും പരിസരത്തും ഭീകരാക്രമണം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു.
രഹസ്യ ആശയവിനിമയ ആപ്പുകൾ വഴി ഭീകരർ വിദേശത്തുള്ള തങ്ങളുടെ ഹാൻഡ്ലറുമായി ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. കവർച്ചകളും മോഷണങ്ങളും നടത്തി ധനസമാഹരണം നടത്തിയിരുന്ന ഇവർ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് ഇടനിലക്കാരിൽ നിന്നും പണം കൈപ്പറ്റിയിരുന്നു.
Discussion about this post