ന്യൂഡൽഹി : ഇന്ത്യയിലെ പുതുതലമുറയ്ക്ക് പ്രചോദനവും ആത്മവിശ്യാസവും നൽകാൻ നീരജിനോളം മറ്റൊരു പേരില്ല. 800 ഗ്രാം മാത്രമുള്ള ഒരു കോലുകൊണ്ട് നീരജ് ചോപ്ര ഒരിക്കൽ കൂടി ഇന്ത്യൻ കായികസ്‌നേഹികളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. എന്നാൽ ആഘോഷിക്കേണ്ട ഈ നിമിഷത്തിൽ നീരജ് ചോപ്രയെ അലട്ടുന്നത് ആരോഗ്യപ്രശ്‌നങ്ങളാണ്.
തുടയിലെ മസിലുകളിലേറ്റ പരിക്കിന് ഉടൻ തന്നെ താരം ശസ്ത്രക്രിയക്ക് വിധേയനാകും. പരിക്കിനെ ഭയന്നാണ് ഒളിംപിക്‌സിൽ താൻ മത്സരിച്ചതെന്ന് നീരജ് ചോപ്ര വ്യക്തമാക്കി. രണ്ടാം സ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങൾ തലപ്പൊക്കുകയായിരുന്നു. ഇനി ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സമയമാണിതെന്നും ഇത് ശ്രദ്ധാപൂർവ്വം പരിശോധിക്കാൻ ഡോക്ടർമാരെ സമീപിക്കുമെന്നും ചോപ്ര പറഞ്ഞു . ഞാൻ എന്റെ ടീമുമായി സംസാരിച്ച് അതിനനുസരിച്ച് തീരുമാനമെടുക്കും എന്നും ഫൈനലിന് ശേഷം ചോപ്ര വ്യക്തമാക്കി.
ദീർഘകാലമായി നിലനിൽക്കുന്ന അഡക്റ്റർ മസിലുകളുടെ പ്രശ്നം ഇപ്പോൾ കുറച്ച് വർഷങ്ങളായി ഒരു ശല്യമാണ്. ആ രോഗം പ്രശ്നം പരിഹരിക്കാൻ തയ്യാറെടുക്കുകയാണ്. പെൽവിക് അസ്ഥി മുതൽ കാൽമുട്ട് വരെ പ്രവർത്തിക്കുന്നതുമായ പേശികളുടെ ഒരു കൂട്ടമാണ് അഡക്ടറുകൾ. ഈ പേശികളിലാണ് പരിക്ക് പറ്റിയത്. ഈ പ്രശ്‌നങ്ങളാണ് നീരജ് ചോപ്രയെ അലട്ടുന്നത്. എന്നാൽ ഞാൻ എന്റെ രാജ്യത്തിനായി ഒരു മെഡൽ നേടിയിട്ടുണ്ട്. അത് തന്നെ അപേക്ഷിച്ച് വലിയ കാര്യമാണ് എന്ന് നീരജ് പറഞ്ഞു.
ഒളിമ്പിക്‌സിലെ ചോപ്രയുടെ നേട്ടം ഇന്ത്യൻ കായികരംഗത്ത് സമാനതകളില്ലാത്തതാണ്. പരിക്കിന്റെ പിടിയിൽ നിന്നും തിരിച്ചുവന്നാണ് നീരജിന്റെ ഈ മെഡൽ നേട്ടം.
Discussion about this post