ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആകാശ് മിസൈലിനായി താത്പര്യം പ്രകടിപ്പിച്ച് ബ്രസീൽ. മിസൈലുകൾക്കായി ബ്രസീലിയൻ അധികൃതർ ഇന്ത്യയുമായി ചർച്ചകൾ നടത്തിവരികയാണെന്നാണ് വിവരം. കരാർ ഉറപ്പിച്ചാൽ ഇന്ത്യയുടെ ആകാശ് മിസൈലുകൾ ബ്രസീലിയൻ സേനയുടെയും സ്വന്തമാകും.
കരയിൽ നിന്നും വായുവിലേക്ക് തൊടുക്കാൻ കഴിയുന്ന മിസൈൽ ആണ് ആകാശ് മിസൈൽ. ഇവയിൽ ന്യൂജനറേഷൻ ആകാശ് മിസൈലുകളാണ് ( ആകാശ് എൻജി) ബ്രസീലിന് ആവശ്യം. കര സേനയ്ക്ക് വേണ്ടിയാണ് ബ്രസീൽ മിസൈൽ വാങ്ങുന്നത്. നാവിക സേനയുടെ കരുത്തിനായി നലവിലുള്ള സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികൾ നവീകരിക്കാനും ബ്രസീൽ ആലോചിക്കുന്നുണ്ട്. ഇതിനുൾപ്പെടെയുള്ള സാങ്കേതിക വിദ്യകളും ബ്രസീൽ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിയ്ക്കുകയാണ്.
യുദ്ധ വിമാനങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന മിസൈലുകളാണ് ആകാശ് മിസൈൽ. ഇന്ത്യയുടെ പ്രതിരോധ ആയുധ നിർമ്മാതാക്കളായ ഡിആർഡിഒ ആണ് മിസൈലുകളുടെ നിർമ്മാതാക്കൾ. ആകാശ് മിസൈലുകളുടെ നവീകരിച്ച പതിപ്പാണ് ആകശ് എൻജി.
അടുത്തിടെ ഇന്ത്യയുടെ സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്‌മോസിനായി ബ്രസീൽ ആവശ്യം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ് മിസൈലുകൾക്കായി ചർച്ച നടത്തുന്നത്. ഇത്തരം ചർച്ചകൾ വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ദൃഢമാകും.









Discussion about this post