നമ്മളിൽ ചായ പ്രേമികളും കോഫി പ്രേമികളുമായ പലരെയും കണ്ടിട്ടുണ്ടാകും. ഭഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ചായയോ കാപ്പിയോ ഒക്കെ മതിയെന്ന് പറയുന്നവരും നമുക്കിടയിലണ്ട്. ചായയും കാപ്പിയുമൊക്കെ കുടിക്കാൻ വലിയൊരു തുക ദിവസവും ചിലവിടുന്നവരെ കാണുന്നതും നമുക്കൊക്കെ വലിയ അത്ഭുതമൊന്നുമല്ല.
എന്നാൽ, ഒരു യുവതിയുടെ കോഫി പ്രേമം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യൽ ഒന്നും രണ്ടുമല്ല, 9.4 ലക്ഷം രൂപയാണ് യുവതി കോഫിയ്ക്ക് വേണ്ടി മാത്രം ചിലവാക്കിയിട്ടുള്ളത്. മുംബൈയിൽ നിന്നുള്ള മിഷ്‌കത് എന്ന യുവതിയാണ് അവരുടെ കോഫി പ്രേമം കൊണ്ട് ഇപ്പോൾ വൈറലായിരിക്കുന്നത്.
സൊമാറ്റോയിലൂടെയാണ് ദിവസവും ഇവർ കോഫി ഓർഡർ ചെയ്യാറ്. സൊമാറ്റോ വഴി സ്റ്റാർബക്‌സിൽ നിന്നും ദിവസവും തന്റെ പ്രിയപ്പെട്ട സിനമൺ കോഫി ഓർഡർ ചെയ്യും. ഒരു കോഫി വീതമാണ് ദിവസവും കുടിക്കുക. സൊമാറ്റോയുടെ പ്രിയപ്പെട്ട കസ്റ്റമറായി മാറിയതുകൊണ്ട് തന്നെ യുവതിയെ കുറിച്ച് രസകരമായ ഒരു പരസ്യം വരെ ചെയ്തിരിക്കുകയാണ്. മിഷ്‌കതിന്റെ അമ്മയാണ് പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. പരസ്യത്തിന്റെ അവസാനം മിഷ്‌കത്തിന്റെ ചിത്രവും സൊമാറ്റോ കാണിച്ചിട്ടുണ്ട്.
ഈ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സൊമാറ്റോയുടെ മാർക്കറ്റിംഗ് ഹെഡ് സാഹിബ്ജീത്് സിംഗ് ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കോഫി ഓർഡർ ചെയ്തതിന് മാത്രം ഇപ്പോൾ 9.4 ലക്ഷം രൂപയായിരിക്കുന്നുവെന്ന് സാഹിബ്ജീത്് പോസ്റ്റിൽ പറയുന്നു. സൊമാറ്റോയുടെ പ്രിയപ്പെട്ട കസ്റ്റമറായതിൽ അദ്ദേഹം യുവതിയോട് നന്ദിയും പറയുന്നുണ്ട്.
‘സൊമാറ്റോ വഴി മിഷ്‌കാന്ത് ഇതുവരെ 9.4 ലക്ഷം രൂപയുടെ കോഫി ഓർഡർ ചെയ്തു കഴിഞ്ഞു. ഈ വീഡിയോ അവരോടുള്ള ആദരവാണ്. ഇത്തരത്തിലൊരു വീഡിയോ ചെയ്യാൻ സമ്മതിച്ചതിന് മിഷ്‌കാന്തിന്റെ അമ്മയോടുള്ള നന്ദിയും അറിയിക്കുന്നു’ സാഹിബ്ജീത്് കുറിച്ചു.
Discussion about this post