എറണാകുളം: പ്രമുഖ യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. യുവനടിയുടെ പരാതിയിലാണ് ഇയാളെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് സൂരജിനെതിരായ പരാതി.
സോഷ്യൽ മീഡിയയിലൂടെ സൂരജ് നടിയ്‌ക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതേ തുടർന്നാണ് നടി പരാതി നൽകിയത്. ഇതിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
യൂട്യൂബിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കാറുള്ള വ്യക്തിയാണ് സൂരജ് എന്ന് നടി പറഞ്ഞു. ഇതിന് മുൻപും സൂരജ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടുണ്ട്. ഇതിൽ അറസ്റ്റിലായ സൂരജ് ജാമ്യം കിട്ടി അടുത്തിടെയാണ് പുറത്തിറങ്ങിയത്. ശേഷം വീണ്ടും അധിക്ഷേപം തുടരുകയായിരുന്നുവെന്നും നടി പറഞ്ഞു.
സമൂഹമാദ്ധ്യമത്തിൽ അധിക്ഷേപിച്ച ക്രൈം നന്ദകുമാറിനെതിരെ നടി രംഗത്ത് വരികയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വാർത്തകൾ പുറത്തുവന്നതോടെയാണ് നടിയെ സൂരജ് പാലാക്കാരൻ അധിക്ഷേപിച്ചത്.












