ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹപ്രായം 9 ആയും ആൺകുട്ടികളുടെ വിവാഹപ്രായം 15 ആയും കുറക്കാനുള്ള വിവാദ ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ച് ഇറാഖ്.
നിലവിൽ രാജ്യത്തെ വ്യക്തിഗത നിയമപരമായ വിവാഹപ്രായം 18 ആആണ്. ഈ ബില്ല് നിയമമാകുന്നതോടു കൂടി അത് 9 വയസായി കുറയും. അത് കൊണ്ട് തന്നെ രാജ്യത്തെ വനിതകളും സാമൂഹ്യ പ്രവർത്തകരും ഭയാശങ്കകളോട് കൂടെയാണ് ഈ നിയമത്തെ നോക്കി കാണുന്നത്.
ഇത് രാജ്യത്തെ നൂറ്റാണ്ടുകളോളം പിന്നോട്ട് നടത്തുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (എച്ച്ആർഡബ്ല്യു) ഗവേഷകയായ സാറാ സാൻബർ വാർത്താ ഏജൻസിയായ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നിയമം അനുശാസിക്കുന്ന വിവാഹപ്രായം 18 ആയിട്ട് കൂടി കാലങ്ങളായി ഇറാഖിൽ ശൈശവ വിവാഹം ആശങ്കാജനകമായി തുടരുകയാണ് .യുണിസെഫിന്റെ കണക്ക് പ്രകാരം , 20-നും 24-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 28 ശതമാനവും 18 വയസ്സിന് മുമ്പ് വിവാഹിതരായവരാണ്. കൂടാതെ, ഈ സ്ത്രീകളിൽ 7 ശതമാനം 15 വയസ്സ് തികയുന്നതിന് മുമ്പ് വിവാഹിതരായിരുന്നു.
ഇതിനു മുമ്പ് ജൂലൈ അവസാനത്തോടെ ഈ നിയമം അവതരിപ്പിച്ചിരിന്നുവെങ്കിലും നിയമനിർമ്മാതാക്കളിൽ നിന്ന് കടുത്ത തിരിച്ചടി നേരിട്ടതിനെത്തുടർന്ന് നിർദ്ദേശം പാർലമെൻ്റിൽ നിന്ന് പിൻവലിക്കുകയായിരുന്നു . എന്നാൽ പാർലമെന്റിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന ഷിയ ഗ്രൂപ്പുകളുടെ പിന്തുണയോടെ ആഗസ്റ്റ് 4 ന് ഇത് വീണ്ടും അവതരിപ്പിക്കുകയായിരുന്നു.
Discussion about this post