ന്യൂഡൽഹി: റെയിൽവേ മേഖലയ്ക്ക് ഉണർവ്വ് പകർന്ന് മൂന്നാം മോദി സർക്കാർ. റെയിൽവേയുടെ വികസനത്തിനായി വിവിധ പദ്ധതികൾക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി. പുതിയ റെയിൽവേ ലൈൻ ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് മന്ത്രിസഭയുടെ തീരുമാനങ്ങൾ അറിയിച്ചത്. ഏഴ് സംസ്ഥാനങ്ങളിലെ 14 ജില്ലകളെ ഉൾപ്പെടുത്തിയാണ് റെയിൽവേ ലൈൻ പദ്ധതികൾ. ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, ബിഹാർ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2,657 കോടി രൂപയാണ് ഇതിനായി ചിലവിടുന്നത്. 2031 ഓടെ ഇത് പൂർത്തിയാക്കും. ഇതിന് പുറമേ റെയിൽവേ മേഖലയുടെ വികസനത്തിനായി മറ്റ് പദ്ധതികളെക്കുറിച്ചും മന്ത്രിസഭാ യോഗം ചർച്ച ചെയ്തിട്ടുണ്ട്.
റെയിൽവേ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതൽ ശക്തിലഭിക്കാൻ പോകുന്നുവെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. രാജ്യവ്യാപകമായി എട്ട് പുതിയ റെയിൽവേ ലൈൻ പദ്ധതികൾ ആണ് നടപ്പാക്കുന്നത. ഇതിനായി കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി. വൻ തൊഴിൽ സാദ്ധ്യതയാണ് ഈ പദ്ധതികൾ മുന്നോട്ട് വയ്ക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post