പാരീസ് : 2024 പാരീസ് ഒളിമ്പിക്സിൽ ആദ്യമായി ഉൾപ്പെടുത്തിയ ബ്രേക്ക് ഡാൻസിങ് മത്സരത്തിൽ ഇന്ത്യ നാലാം സ്ഥാനം നേടിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യയ്ക്ക് കന്നി ഒളിമ്പിക്സിൽ നാലാം സ്ഥാനം എന്ന വാർത്ത ഇന്ത്യൻ ജനത ആവേശത്തോടെയാണ് ആദ്യം കേട്ടത്. എന്നാൽ ഇന്ത്യ അങ്ങനെയൊരു വിഭാഗത്തിൽ മത്സരിച്ചിട്ടേയില്ല എന്നാണ് രാജ്യം വ്യക്തമാക്കിയത്. ഏതാനും സമയത്തിന് ശേഷമാണ് സംഭവത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവന്നത്.
യഥാർത്ഥത്തിൽ നമ്മൾ ഉദ്ദേശിച്ച ഇന്ത്യയല്ല ഈ ഇന്ത്യ. നെതർലാൻസിന്റെ ബ്രേക്ക് ഡാൻസിങ് താരമായ ഇന്ത്യ എന്ന 18 വയസ്സുകാരിയാണ് ഒളിമ്പിക്സിൽ നാലാം സ്ഥാനം നേടിയിരിക്കുന്നത്. ഇന്ത്യ സർദ്ജോ എന്ന ഡച്ച് താരമാണ് അല്പസമയത്തേക്ക് മാദ്ധ്യമങ്ങളെ ആശങ്കയിൽ ആക്കിയത്.
ബി ഗേൾ എന്നറിയപ്പെടുന്ന ഇന്ത്യ നെതർലാൻസിലെ ഹേഗിൽ ആണ് ജനിച്ചത്. യഥാർത്ഥ ഇന്ത്യയുമായി ചെറിയൊരു ബന്ധവും ഈ ഇന്ത്യക്ക് ഉണ്ട്. ഇന്ത്യ സർദ്ജോയുടെ അമ്മ പകുതി ഇന്ത്യൻ വംശജയാണ്. ഏഴാം വയസ്സു മുതൽ ബ്രേക്ക് ഡാൻസ് പരിശീലിക്കുന്ന ഇന്ത്യ റെഡ്ബുൾ ബിസി 1 ലോക ചാമ്പ്യൻഷിപ്പും ജയിച്ചിട്ടുണ്ട്.
Discussion about this post