തിരുവനന്തപുരം: കോടതികള്‍ വാക്കാല്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ പോലും മാധ്യമങ്ങള്‍ ആഘോഷമാക്കുന്നെന്നും ഇതിനു വലിയ അനന്തരഫലങ്ങളുണ്ടാകുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശി. കോടതി ഉത്തരവുകളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ന്യായാധിപന്മാര് ശ്രദ്ധിക്കണം. വാക്കാലുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ ആര്‍ക്കും മേല്‍ക്കോടതിയെ സമീപിക്കാനാവില്ല. കോടതി വാക്കാല്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ ഹൈക്കോടതി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷെയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട പരാതിയിലാണ് കമ്മിഷന്റെ നിരീക്ഷണം.
Discussion about this post