ദില്ലി: ഹിൻഡൻബർഗ് ഉയർത്തിയ പുതിയ ആരോപണം ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്. തന്റെ എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും ഇതിൽ ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്നും മാധബി ബുച്ച് പറഞ്ഞു. ഏത് ഏജൻസിക്കും രേഖകൾ നൽകാൻ തയ്യാറാണ്. ഹിൻഡൻബർഗ് നടത്തുന്നത് സ്വഭാവഹത്യയാണ് .ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരമാണ് ഇതെന്നും മാധബി ബുച്ച് പറഞ്ഞു. ഇന്നലെയാണ് സെബി ചെയർപേഴ്സണെതിരെ പുതിയ ആരോപണവുമായി ഹിൻഡൻ ബർഗ് രംഗത്തെത്തിയത്.
അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ മാധവി ബുച്ചിന്റെ നിക്ഷേപങ്ങളാണ് എന്നാണ് ഹിൻഡർബർഗിന്റെ പുതിയ ആരോപണം.
Discussion about this post