തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇരയായവർക്ക് ആശ്വാസം. പ്രതികളിൽ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് ഉടൻ തന്നെ തിരിച്ചു കൊടുക്കാനുള്ള നടപടികൾക്ക് തുടക്കമിടാൻ തയ്യാറെടുത്ത് ഇ ഡി.
നിക്ഷേപത്തട്ടിപ്പുകളിൽ വിചാരണ പൂർത്തിയായശേഷമാണ് മുമ്പ് തുക തിരികെ വർഷങ്ങൾ വേണ്ടി വന്നിരുന്ന ഈ പ്രക്രിയയ്ക്ക്. അത് കൊണ്ട് തന്നെ പലപ്പോഴും തട്ടിപ്പിന് ഇരയായവർ തങ്ങളുടെ പണം ഒന്നും ചെയ്യാനാവാതെ വിഷമിച്ചിരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായിരിക്കുകയാണ് ഈ കേന്ദ്ര നീക്കം.
. ഭേദഗതി വരുത്തിയ പി.എം.എൽ.എ നിയമത്തിലെ വകുപ്പ് എട്ട് (അനുച്ഛേദം 8), പ്രകാരം വിചാരണഘട്ടത്തിൽ തന്നെ കോടതിയുടെ അനുമതിയോടെ നിക്ഷേപത്തുക നിരിച്ചു നൽകാനാകും. ഇതുപ്രകാരമുള്ള ആദ്യ നടപടി കൊൽക്കത്തയിലാണ് നടന്നത്.
വൻലാഭം വാഗ്ദാനം ചെയ്‌ത് നിക്ഷേപകരെ വഞ്ചിച്ച റോസ് വാലി ഗ്രൂപ്പിന്റെ കണ്ടുകെട്ടിയ 12 കോടി രൂപ നിക്ഷേപകർക്ക് ഇ.ഡി കോടതി ഉത്തരവ് പ്രകാരം കൈമാറിയിരുന്നു.
കരുവന്നൂർ കേസ് പ്രതികളുടെ 88.58 കോടിയുടെ സ്വത്തുക്കളും നിക്ഷേപങ്ങളും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. പി.എം.എൽ.എ കോടതിയിൽ ഇ.ഡി സമർപ്പിച്ച അപേക്ഷയിൽ അനുമതി ലഭിച്ചാൽ നിക്ഷേപകർക്ക് ഈ തുക നൽകാനാണ് നീക്കം.
Discussion about this post