ന്യൂഡൽഹി: ഏകീകൃത പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) അവതരിപ്പിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയും മാലിദ്വീപും ഒപ്പുവെച്ചതായി അറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജയശങ്കർ മാലിദ്വീപിൽ എത്തിയ സാഹചര്യത്തിലാണ് ഇത്.
ഇന്ത്യ ഔട്ട് ക്യാമ്പയിനുമായി രംഗത്ത് വന്ന മാലിദ്വീപ് പ്രസിഡന്റ് ഇപ്പോൾ കൂടുതൽ കൂടുതൽ “ഇന്ത്യ ഇൻ” ലേക്ക് പോകുന്ന കാഴ്ചയാണ് മാലിദ്വീപിൽ കണ്ടു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യ മാലിദ്വീപിൽ നടപ്പിലാക്കിയ ജല പദ്ധതികൾക്ക് നന്ദി പറഞ്ഞു കൊണ്ട് മുഹമ്മദ് മുയിസു രംഗത്ത് വന്നത്. എന്നാൽ അതിനേക്കാൾ വലിയ സഹായമാണ് ഇപ്പോൾ ഇന്ത്യ മാലിദ്വീപിന് വേണ്ടി ചെയ്യാൻ പോകുന്നത്.
ഇന്ത്യ ലോകത്തിനു സമ്മാനിച്ച നമ്മുടെ സ്വന്തം യു പി ഐ പദ്ധതി ഇനി മാലിദ്വീപിലും വരാൻ പോവുകയാണ്. ഇത് വന്നു കഴിഞ്ഞാൽ ഇനി മാലിദ്വീപിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് ഒരു രൂപ പോലും ചെലവഴിക്കേണ്ട ആവശ്യമില്ല എന്ന സാഹചര്യം വരും. അതായത് ഇന്ത്യയെ പുറത്താക്കാൻ നോക്കിയാ മാലിദ്വീപിന് ഇപ്പോൾ ഇന്ത്യ ഇല്ലാതെ ജീവിക്കാൻ വയ്യാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അതിന് ചുക്കാൻ പിടിക്കുന്നതാകട്ടെ മുഹമ്മദ് മുയിസുവും.
Discussion about this post