പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിക്കൊണ്ട് ഇന്ത്യയുടെ അഭിമാനമായ താരമാണ് സരബ്‌ജോദ് സിംഗ്. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡിലാണ് മനുഭക്കർ – സരബ്‌ജോദ് സിംഗ് കൂട്ടുകെട്ട് ഇന്ത്യയുടെ അഭിമാനം ഉയർത്തിയത്. എന്നാൽ, വ്യക്തിഗത മത്സരത്തിൽ മെഡലിന് തൊട്ടരികെ താരത്തിന് അവസരം നഷ്ടപ്പെട്ടു. എങ്കിലും മനു ഭക്കർ ഒന്നിച്ചുള്ള പോരാട്ടത്തിൽ താരത്തിന്റെ പ്രകടനം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഗെയിം കഴിഞ്ഞ് നാട്ടിലെത്തിയതിന് പിന്നാലെ സരബ്‌ജോദിനോടുള്ള ആദരസൂചകമായി ഹരിയാന സർക്കാർ ജോല നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, അദ്ദേഹം വിനയപൂർവം തന്നെ അത് നിരസിച്ചു. തന്റെ ഷൂട്ടിംഗ് കരിയറിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു.
‘തനിക്ക് നൽകാൻ തീരുമാനിച്ച ജോലി വളരെ നല്ലതാണ്. പക്ഷേ, ഇപ്പോൾ എനിക്കത് സ്വീകരിക്കാൻ കഴിയില്ല. എനിക്ക് ആദ്യം ഷൂട്ടിംഗിൽ ശ്രദ്ധ കൊടുക്കണം. ഒരു നല്ല ജോലി തിരഞ്ഞെടഒക്കാൻ എന്റെ കുടുംബവും നിർബന്ധിക്കാറുണ്ട്. എന്നാൽ, എനിക്ക് എന്റെ ഷൂട്ടിംഗ് തുടരണം. അതിൽ എന്തെങ്കിലുമൊക്കെ നേടണം. ഞാനെടുത്ത തീരുമാനത്തിൽ നിന്നും വ്യതിചലിക്കാൻ തയ്യാറല്ല. അതുകൊണ്ട് തന്നെ ഒരു ജോലിയെന്നത് ഇപ്പോൾ എന്റെ ലക്ഷ്യത്തിൽ ഇല്ല’- സരബ്‌ജോദ് പറഞ്ഞു.
Discussion about this post