പാരീസ്: ഒളിമ്പിക്‌സ് ഹോക്കിയിലൂടെ രാജ്യത്തിന് അഭിമാനമായിരിക്കുകയാണ് പിആർ ശ്രീജേഷ്. മലയാളികൾ ഏറെ ആവശത്തോടെയാണ് അദ്ദേഹത്തിന്റെ വിജയം ആഘോഷിക്കുന്നത്. അവസാന മിനിറ്റുകളിൽ ഗോൾകീപ്പർ ശ്രീജേഷിന്റെ മികവ് കൊണ്ടാണ് ഇന്ത്യയ്ക്ക് വെങ്കലം നേടാനായത്. താരത്തിന് നേരെ വന്ന മൂന്ന് ഷോട്ടുകളും അനായാസം തടഞ്ഞ് കൊണ്ട് മികച്ച പ്രകടനം ആണ് ശ്രീജേഷ് കാഴ്ച വെച്ചത്. അങ്ങനെ ഇന്ത്യൻ ജേഴ്സിയിൽ തന്റെ അവസാനത്തെ മത്സരവും ഗംഭീരമായി കളിച്ചു കൊണ്ട് താരം രാജകീയമായി പടിയിറങ്ങി.
ഇപ്പോഴിതാ താരത്തിന്റെ കിടിലൻ ഫോട്ടോയാണ് ചർച്ചയാവുന്നത്. മുണ്ടും ഷർട്ടും ധരിച്ച് ഒളിംപിക്‌സ് മെഡലുമായി പോസ് ചെയ്യുന്ന ശ്രീജേഷിൻറെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘എടാ മോനേ…’ എന്ന് കുറിച്ച് ചിത്രം ശ്രീജേഷ് തന്നെയാണ് തൻറെ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.പാരീസിൽ നിന്ന് സഹതാരങ്ങൾ മടങ്ങിയെങ്കിലും മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് അവിടെ തുടരുകയാണ്. സമാപന ചടങ്ങിൽ മനു ഭാക്കറിനൊപ്പം ഇന്ത്യൻ പതാകയേന്തുന്നത് ശ്രീജേഷാണ്.
Discussion about this post